കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ പെട്രോൾ പമ്പ് - പാചക വാതക വിതരണ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികള്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തും തികച്ചും ലാദകരമായ ഏജന്‍സികളില്‍ നിന്ന് ഉപഭോക്താക്കളെ മാറ്റി പുതിയ ഏജന്‍സികള്‍ വ്യാപകമായി ആരംഭിക്കുകയാണ് കണ്ണൂര്‍ ജില്ലാ ഫ്യൂയല്‍ എംപ്ലോയിസ് യൂനിയന്‍ ആരോപിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ പെട്രോള്‍ പമ്പ്, എല്‍പിജി ഗ്യാസ് ഏജന്‍സിക്ക് കീഴിലായി 5000-ത്തോളം സ്ത്രീകളടക്കമുള്ള തൊഴിലാളികളുണ്ട്. 350 രൂപ ദിവസ വേതനത്തിലാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

 കോണ്‍ഗ്രസില്‍ വേണ്ടത് അഴിച്ചുപണി: തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!! കോണ്‍ഗ്രസില്‍ വേണ്ടത് അഴിച്ചുപണി: തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!!

ജീവിക്കാനാവശ്യമായ വേതനം നല്‍കാതെ വ്യാപകമായി പുതിയ ഏജന്‍സികള്‍ ആരംഭിക്കുന്നത് തങ്ങളുടെ തൊഴില്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇവരുടെ വാദം. രാത്രിയും പകലും കൃത്യമായ സമയമില്ലാതെ ജോലി ചെയ്യുമ്പോള്‍ പ്രതിദിനം 300 രൂപ കൊടുക്കുന്ന ഏജന്‍സികളുമുണ്ട്. ദിവസം 600 രൂപ അനുവദിക്കണമെന്ന ആവശ്യവുമായി ഉടമകള്‍ നോട്ടീസ് നല്‍കിയെങ്കിലും ലേബര്‍ വകുപ്പ് മൂന്നുതവണ കണ്‍സിലേഷന്‍ വിളിച്ചിട്ടും ഉടമകള്‍ പങ്കെടുത്തില്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു.

pum

കൂടാതെ ഇവര്‍ക്ക് ജോലിയില്‍ ആവശ്യമായ സുരക്ഷിത ഉപകരണങ്ങള്‍ നല്‍കുന്നില്ല. ഇഎസ്ഐ ചില സ്ഥാപനങ്ങളില്‍ മാത്രമാണ് നല്‍കുന്നത്. ഇതിനു പരിഹാരമായി തൊഴിലാളികളെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്നാണ് ഇവരുടെ ആവശ്യം. പണിമുടക്കിനു മുന്നോടിയായി വെളളിയാഴ്ച്ച രാവിലെ 10-ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് സികെപി പത്മനാഭന്‍, എം പ്രേമരാജന്‍, പി ചന്ദ്രന്‍, പി പ്രകാശ്കുമാര്‍, എ. രാഗേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

English summary
Kannur petrol pump employees strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X