കണ്ണൂരില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടല്‍ സമരവുമായി ഡീലേഴ്സ് അസോസിയേഷന്
കണ്ണൂര്‍: അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് പറയുന്നതു പോലെ ഇന്ധനക്കള്ളകടത്തിനെ തുടര്‍ന്ന് നട്ടൊല്ലൊടിഞ്ഞ കണ്ണൂരിലെ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രക്ഷോഭമാരംഭിക്കുന്നു. അയല്‍പ്രദേശങ്ങളായ മാഹിയില്‍ നിന്നുംകര്ണാടകയില് നിന്നും അതിര്ത്തിക്കടത്തിയുളള ഇന്ധനക്കടത്ത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 200 ല്‍ പരം പമ്പുകള്‍ സെപ്തംബര്‍ മുപ്പതിന് രാവിലെ ആറ് മണിമുതല്‍ 24 മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധിക്കും. പമ്പുകള്‍ അടച്ചിടുന്നതോടൊപ്പം കമ്പനികളില്‍ നിന്ന് അന്ന് ഇന്ധനം ബഹിഷ്കരിക്കുകയും ചെയ്യും.
അനധികൃത ഇന്ധനക്കടത്ത് തടയാന്‍ പൊലിസിനോ മറ്റുവകുപ്പുകള്ക്കോ കഴിയുന്നില്ല.രാത്രികാലങ്ങളിലാണ്അതിര്ത്തിവഴി മാഹിയില്‍ നിന്നും വന്‍തോതില്‍ ഇന്ധനമെത്തുന്നത്. സര്‍ക്കാരിന് നികുതിയിനത്തില്‍ കിട്ടേണ്ടകോടികളാണ് ഈവകയില്‍ നഷ്ടമാകുന്നതെന്ന് പേട്രോളിയം ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

റെയ്ഡ് നടത്താന്‍ ആള്‍ക്ഷാമമാണ് പൊലിസും ജിഎസ്ടി വകുപ്പും ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ പിടിച്ചുതരൂ ഞങ്ങള്അറസ്റ്റു ചെയ്യാമെന്നാണ്അവര് പറയുന്നത്.അങ്ങനെയാണെങ്കില്‍ ഈ സംവിധാനങ്ങളുടെയൊന്നുംആവശ്യമൊന്നുമില്ല.അര്‍ധരാത്രിയില്‍ മാഹിയിലെ ചില പമ്പുകളില്‍ നിന്നും ടാങ്കര്‍ലോറിയില്‍ കളളക്കടത്തു നടത്തുന്നതിനായി ഇന്ധനം കയറ്റുന്നതിന്റെവീഡിയോയടക്കം മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും നടപടിയെടുക്കാന്‍ പൊലിസ് തയ്യാറാകുന്നില്ല.
എപ്പോഴെങ്കിലും ചില വാഹനങ്ങള്‍ പിടികൂടുകയല്ലാതെ ശാശ്വതപരിഹാരമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. ഇന്ധനക്കടത്ത് കാരണം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ ഓരോന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. നിരവധി തൊഴിലാളികള്‍ ഇതുകാരണംപെരുവഴിയിലാകും. മുന്‍കൂട്ടി പണമിടച്ചിട്ടാണ് ഓരോപമ്പുകളിലും ലോഡിറക്കുന്നത്. പെട്രോള്‍ പമ്പുകള്‍ നടത്തിപ്പിനായുളള ചെലവുകള്‍ ഇപ്പോള്‍ ഇരട്ടിയിലായിട്ടുണ്ട്. ഓരോ പമ്പുകളും എങ്ങനെയാണ് മുന്‍പോട്ടുകൊണ്ടു പോകുന്നതെന്ന് സര്‍ക്കാര്‍ ഇതുവരെ മനസിലാക്കിയിട്ടില്ല. ഇതുകാരണമാണ്മാനദണ്ഡം പാലിക്കാതെ അടുത്തടുത്തായി പമ്പുകള്‍ക്ക് പുതുതായി അനുമതി നല്‍കിയിരിക്കുന്നത്.
അധിക ഇന്ധന വിലവര്ധവന് കാരണംകളളക്കടത്ത് തൊഴിലില്‍ കൂടുതലാളുകള്‍ ഏര്‍പ്പെടുന്നതല്ലാതെ സര്‍ക്കാരിന് യാതൊരു ഗുണവും ലഭിക്കുന്നില്ല. മറിച്ചു നികുതിയിനത്തില്‍ പ്രതിമാസംകോടികളാണ് നഷ്ടമാകുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കേരളത്തിനെ അപേക്ഷിച്ച് മാഹിയില്‍ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കര്‍ണ്ണാടകയില്‍ ഡീസലിന് എട്ട് രൂപയും പെട്രളിന് അഞ്ച് രൂപയുമാണ് വിലക്കുറവ്.
ജില്ലക്കകത്തെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളിലും മറ്റ് വ്യാവസായിക സ്ഥാപനങ്ങളിലും ടാങ്കറുകളിലും ക്യാനുകളിലുമായി ദിനം പ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ധനമാണ് കടത്തിക്കൊണ്ട് വരുന്നത്. ഇതിന് പുറമെ സര്‍വ്വീസ് ബസുകളിലും സ്കൂള്‍ ബസുകളിലുമായി ഇന്ധനം കടത്തുന്നുണ്ട്. ഇതൊക്കെ മനുഷ്യജീവന് നഷ്ടമാകുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും നടപടിയെടുക്കാന്‍ ദുരന്തത്തിന് കാത്തുനില്ക്കുകയാണോ സര്‍ക്കാരെന്നും ഭാരവാഹികള്ചോദിച്ചു.
അതിര്‍ത്തി വഴിയുളള ഇന്ധനക്കടത്ത്കാരണം സംസ്ഥാന സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നികുതിയാണ് നഷ്ടമാകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. മുപ്പതിന് രാവിലെ 10 മണിക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് ഡീലര്‍മാര്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് ദേവസ്യാമേച്ചേരി സമരംഉദ്ഘാടനം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ടി വി ജയദേവന്, ജനറല്‍ സെക്രട്ടറി എം അനില്‍ കുമാര്‍, ട്രഷറര്‍ ഹരിദാസ്, ഇ എം ശശീന്ദ്രന്, കെ വി രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications