Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ല; വീണ്ടും ഇടഞ്ഞ് കേന്ദ്രം

ഇതിന് മുന്‍പും കേരളം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ആവശ്യം തള്ളുകയായിരുന്നു

KANNUR

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി ചോദിച്ച ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പദവിയാണ് പോയന്റ് ഓഫ് കോള്‍ പദവി. ഇത് കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കാനാവില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരിക്കുന്നത്. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണ് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

ഇതിന് മുന്‍പും കേരളം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ് എന്നും ഡോ ജോണ്‍ ബ്രിട്ടാസ് എം പി അറിയിച്ചു.

KANS

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവളം കഴിഞ്ഞ വര്‍ഷം തൊട്ട് സജീവമായിരുന്നു. അതേസമയം മെട്രോ നഗരമല്ല എന്ന പേരിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വീസിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കാത്തത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

2020 ല്‍ കൊവിഡ് ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി വിദേശ കമ്പനികള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്തിയിട്ടുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് 65 അന്താരാഷ്ട്ര സര്‍വീസ് ആണ് ഉള്ളത്. നേരത്തെ കണ്ണൂരിന് പോയിന്റ് ഒഫ് കാള്‍ പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എം.പി മാരും ഉള്‍പ്പെട്ട സര്‍വകക്ഷി സംഘം വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+