Get Updates
Get notified of breaking news, exclusive insights, and must-see stories!

75 ലക്ഷം രൂപയുടെ സ്വർണം; കണ്ണൂർ വിമാനത്താവളത്തിന് പുറത്തുനിന്നും ബാലുശേരി സ്വദേശി അറസ്റ്റിൽ

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാന താവള പരിസരത്ത് വീണ്ടും വൻ സ്വർണവേട്ട വിമാനതാവള പൊലീസിൻ്റെ നേതൃത്വത്തിലാണ് സ്വർണ കടത്തുകാരനെ പിൻതുടർന്ന് പിടികൂടിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ വിമാന യാത്രക്കാരനായ യുവാവിൽ നിന്നുമാണ് വിമാനത്താവള പൊലീസ് സ്വർണം പിടികൂടിയത്.

ബാലുശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി ജംഷീറിൽ (33) നിന്നാണ് അന്താരാഷ്ട്രമാർക്കറ്റിൽ 75 ലക്ഷത്തോളം രൂപ വരുന്ന സ്വർണം പിടികൂടിയത്. വിമാന താവള പരിസരത്ത് നിന്നാണ് ഒരു കിലോയിലധികം സ്വർണവുമായി യാത്രക്കാരനെ വിമാനതാവള പൊലീസും എസ്.പിയുടെ പ്രത്യേക സ്ക്വാഡും ചേർന്നു പിടികൂടിയത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ജംഷീർ.

arrest

കസ്റ്റംസിൻ്റെ വിശദമായ പരിശോധനയ്ക്കു ശേഷം നാലരയോടെ പാസഞ്ചർ ടെർമിനൽ ബിൽഡിങ്ങിൽ നിന്നും പുറത്തിറങ്ങിയ സംശയം തോന്നിയതിനെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു തുടർന്നുള്ള ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടി കൂടുമ്പോൾ 1124 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 74 , 87 , 000 രൂപ അന്താരാഷ്ട്ര വിപണിയിൽ വിലവരുമെന്ന് എയർ പോർട്ട് പൊലിസ് അറിയിച്ചു. പിടികൂടിയ സ്വർണവും യാത്രക്കാരനെയും പൊലിസ് പിന്നീട് വിമാന താവള ത്തിലെ കസ്റ്റംസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി. കണ്ണൂർ വിമാന താവള പരിസരത്തു നിന്നും പൊലിസ് നിരവധി തവണയാണ് സ്വർണക്കടത്തുകാരെ പിടികുടുന്നത്.

എയർപോർട്ട് പൊലിസിന് പുറമേ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക പൊലിസ് സംഘവും എയർപോർട്ടിൽ പരിശോധന നടത്തിവരുന്നുണ്ട്. കഴിഞ്ഞ വർഷം മൂന്ന് കോടിയുടെ സ്വർണമാണ് വിമാനതാവളത്തിന് പുറത്ത് നിന്നു മാത്രം പൊലിസ് റെയ്ഡിൽ പിടികൂടിയത്. വേനൽക്കാല അവധി സീസണിലാണ് കസ്റ്റംസ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയത്. കസ്റ്റംസിനൊപ്പം എയർ പോർട്ട് പൊലിസും പരിശോധന ശക്തമാക്കിയതോടെയാണ് സ്വർണക്കടത്തുകാർ കൂടുതൽ കുടുങ്ങാൻ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+