കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യതീഷ് ചന്ദ്രത്തെ ഞെരുപ്പെടാ..'' ഹൈടെക്കായി വിലസാൻ കണ്ണൂരിലെ പൊലീസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: യതീഷ് ചന്ദ്ര ജില്ലാ പൊലിസ് മേധാവിയായി വന്നതോടെ പുത്തനുണർവ്വുമായി കണ്ണൂർ ജില്ലയിലെ പോലീസ്. അടിമുടി ഹൈടെക്കാകാനാണ് പൊലിസ് ഒരുങ്ങുന്നത്. ഇതിനായിജില്ലാ പോലീസിന് ഹൈടെക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കാനാണ് പരിപാടി. എ ആര്‍ ക്യാമ്പിനടുത്ത് പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയ സ്ഥലത്താണ് അഞ്ചു നിലകളോടുകൂടിയ സമുച്ചയം നിര്‍മ്മിക്കുന്നത്.

വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; മാവേലിക്കര യൂണിയൻ ഭരണ സമിതിയിൽ സുഭാഷ് വാസുവിന് തുടരാമെന്ന് കോടതി!വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; മാവേലിക്കര യൂണിയൻ ഭരണ സമിതിയിൽ സുഭാഷ് വാസുവിന് തുടരാമെന്ന് കോടതി!

ക്രൈം ഡിറ്റാച്ച്‌മെന്റ്, സൈബര്‍സെല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ ഈ വിഭാഗത്തിലുള്ള ഓഫീസുകളും ഇവിടെ സജ്ജീകരിക്കും. കഴിഞ്ഞ മാര്‍ച്ച് മാസം സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും പഴയ പോലീസ് ബാരക്കുകളാണ് കണ്ണൂരിലുണ്ടായിരുന്നത്. മറ്റ് ജില്ലകളില്‍ ജില്ലാ പോലീസ് ആസ്ഥാനം ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു കഴിഞ്ഞുവെങ്കിലും കണ്ണൂരിൽ മാത്രം അതു നടപ്പിലായില്ല. ഇതിനായി വിവിധ എസ്പിമാർ ശ്രമം നടത്തിയിരുന്നുവെങ്കിലും നടപ്പിലായില്ല. ഇപ്പോൾ യതീഷ്ചന്ദ്ര വന്നതോടുകൂടിയാണ് കാര്യങ്ങൾക്ക് ഗതിവേഗം കൂടിയത്.

yathishchandra-1

മറ്റു ജില്ലകൾക്കു സമാനമായി കണ്ണൂരിലും ഈ നിലയിലുള്ള സമുച്ചയമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. മുന്‍ എസ് പിയായിരുന്ന ജി ശിവവിക്രമിന്റെയും പ്രതീഷ് കുമാറിന്റെയും കാലത്താണ് ആസ്ഥാന മന്ദിരത്തിനുള്ള നീക്കം ആരംഭിച്ചത്. പുതിയ എസ് പി യതീഷ് ചന്ദ്ര വന്നതോടെ ആദ്യമുണ്ടായിരുന്ന പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തി സര്‍ക്കാറിന്റെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും. സമുച്ചയത്തിന്റെ ബ്ലൂ പ്രിന്റ് കഴിഞ്ഞ ദിവസം തയ്യാറാക്കിക്കഴിഞ്ഞു.

ഊരാളുങ്കല്‍ ഗ്രൂപ്പിനാണ് സമുച്ചയത്തിന്റെ നിര്‍മ്മാണ ചുമതലയെന്നറിയുന്നു. 50 കോടി രൂപയാണ് പ്രാഥമികമായി നിര്‍മ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാളടക്കം എല്ലാ ആധുനിക സജ്ജീകരണങ്ങളും സമുച്ചയത്തിലുണ്ട്. ഇതിനിടെ ധര്‍മ്മശാലയില്‍ റൂറല്‍ എസ് പിക്കായി പോലീസ് കമ്മീഷണറേറ്റ് മന്ദിരം നിര്‍മ്മിക്കാനുള്ള തീരുമാനം ഇതുവരെ നടപ്പായിട്ടില്ല.

കെഎപി ക്യാമ്പിന്റെ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും ആഭ്യന്തരവകുപ്പ് തീരുമാനമെടുക്കാത്തതിനാലാണ് റൂറല്‍ ആസ്ഥാനത്തിന്റെ നിര്‍മ്മാണം വൈകുന്നത്. കണ്ണൂര്‍ കോര്‍പറേഷനായതോടെ ജില്ലാ പോലീസ് ആസ്ഥാനം വിഭജിച്ച് മലയോര സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ധര്‍മ്മശാല ആസ്ഥാനമാക്കി റൂറല്‍ ഓഫീസുണ്ടാക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം ഇത് ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയാണ്.

English summary
Kannur police became hitech under Yatheesh Chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X