കണ്ണൂര്‍ ജില്ലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആയിരം ക്യാമറയുമായി പോലീസ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി അക്രമങ്ങളും മോഷണവും മയക്കുമരുന്ന് കടത്തും വ്യാപകമായതോടെ സുരക്ഷാക്രമീകരണങ്ങള്‍ പോലീസ് ശക്തമാക്കുന്നു. പൊതു സുരക്ഷയ്ക്കും സ്വയം രക്ഷയ്ക്കുമായി കണ്ണൂര്‍സിറ്റി പോലീസ് പരിധിയില്‍ 1000 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.ആയിരം കണ്ണുമായി എന്ന് പേരിട്ട പദ്ധതി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശത്തില്‍ എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനകം 456 ക്യാമറകള്‍ സ്ഥാപിച്ചു. സ്ഥാപനങ്ങള്‍, വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പൊതു ജനങ്ങളെ ബോധവത്കരിച്ചാണ് ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശിക്കുന്നത്.അതതിടങ്ങളിലെ വീട്ടുകാരുടെയും സ്ഥാപന ഉടമകളുടെയും സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ജനങ്ങള്‍ക്കും പോലീസിനും സഹായകമാകുന്ന രീതിയില്‍ ക്യാമറകളില്‍ ഒരെണ്ണം റോഡിലേക്ക് കാണും വിധംവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ പരിചരണമില്ലാതെ പ്രവര്‍ത്തന രഹിതമാകുന്നത് പതിവായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ക്യാമറയുടെ പരിചരണവും അറ്റകുറ്റ പണികളും ക്യാമറ നല്‍കുന്നവരുടെ ഉത്തരവാദിത്വത്തിലാണ് നടത്തുന്നത്.
സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ചെലവ് വ്യക്തികളോ സ്ഥാപനങ്ങളോയാണ് നല്‍കുന്നത്. ക്യാമറ നല്‍കുന്നവരുടെ പേരും ഫോണ്‍ നമ്പറും അതത് പൊലിസ് സ്റ്റേഷനുകളില്‍ സുക്ഷിക്കും.വീടുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ആശുപത്രി, പെട്രോള്‍ പമ്പ്, സ്‌കൂളുകള്‍, പൊതു ഇടങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ചക്കരക്കല്ല് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ -35, എടക്കാട് -24, കണ്ണപുരം -130, വളപട്ടണം -37, കണ്ണൂര്‍ ടൗണ്‍ -175, കണ്ണൂര്‍ സിറ്റി -36, മയ്യില്‍ -19 എന്നിവിടങ്ങളിലായി 456 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ എ.സി.പി ടികെ രത്നകുമാര്‍ അറിയിച്ചു. കഴിഞ്ഞഒരാഴ്ച്ചയ്ക്കിടെ രണ്ടു വന്‍കവര്‍ച്ചകളാണ് കണ്ണൂര്‍ നഗരത്തില്‍ നടന്നത്.ഇതുകൂടാതെകണ്ണൂര്‍സെന്‍ട്രല്‍ജയിലില്‍ നിന്നുംഒരു മയക്കുമരുന്ന്കേസിലെ പ്രതി തടവു ചാടുകയും ചെയ്തു.
ഈ പശ്ചാലത്തിലാണ് നഗരത്തില്‍ സുരക്ഷശക്തമാക്കാന്‍ പൊലിസ്തീരുമാനിച്ചത്. നേരത്തെ ട്രാഫിക്ക് പൊലിസുംകണ്ണൂര്‍കോര്‍പറേഷനും നഗരത്തിലെവിവിധയിടങ്ങളി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രവര്‍ത്തനക്ഷമമല്ല. നിര്‍മിതിക്യാമറയും നഗരത്തില്‍ പലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടെന്നും ഫലപ്രദമാകാത്ത സാഹചാര്യത്തിലാണ് പൊലിസ് വിവിധ സംഘടനകളുടെ സഹായത്തോടെ അത്യാധൂനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്.












Click it and Unblock the Notifications