ചക്കരക്കല്ലിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആർ എസ് എസ് പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു
ചക്കരക്കല്‍: ചക്കരക്കല്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുഴപ്പാലയില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണംഊര്‍ജ്ജിതമാക്കി. മുഴപ്പാല കൈതപ്രത്തെ റിജുവിന്റെ ബൈക്കാണ് കത്തിനശിച്ചത്.
വ്യാഴാഴ്ച്ചപുലര്‍ച്ചെ രണ്ടരയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അക്രമികള്‍ തീവെച്ചു നശിപ്പിക്കുകയായിരുന്നു.ബൈക്കില്‍ നിന്നുളള തീ ആളിപ്പടര്‍ന്ന്‌വീടിന്റെ ചുമരിനും മറ്റും നാശം സംഭവിച്ചു. ശബ്ദംകേട്ടു വീട്ടുകാര്‍ പുറത്തുവരുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് ചക്കരക്കല്‍ എസ്. ഐ രമേശനും സംഘവും സ്ഥലത്തെത്തിപരിശോധന നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസന്‍, നേതാക്കളായ ടി.പി ശശിധരന്‍, അരുണ്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ്അറിയിച്ചു.ദിവസങ്ങള്‍ക്കു മുന്‍പ്
കോടിയേരി മൂഴിക്കരയില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞസംഭവത്തില്‍ ന്യൂമാഹി പൊലിസ് കേസെടുത്തിരുന്നു. കോടിയേരി മൂഴിക്കരയില്‍ ശ്രേയസില്‍ ഷാജി ശ്രീധരന്റെ വീടിനു നേരെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ബോംബെറുണ്ടായത്.തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്ക് ശേഷമായിരുന്നു സംഭവമെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വീടിനു മുറ്റത്താണ് ബോംബുവീണുപൊട്ടിയത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനും ബുളളറ്റിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തില്‍ ഷാജി ശ്രീധരന്റെ പരാതിയില്‍ ന്യൂമാഹി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നുംബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബെറുനടന്ന വീട്ടില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് കോടിയേരിയിലും പരിസരപ്രദേശങ്ങളിലും കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണവും മറ്റുപരിപാടികളും നടന്നത്. ഇതിനു തൊട്ടടുത്ത ദിവസമാണ് ആര്‍. എസ്. എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം നടന്നത്.
കൂടുതല്‍ അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ പൊലിസ് ജാഗ്രതപാലിച്ചുവരികയാണ്. ഒരാഴ്ച്ച മുന്‍പ് പയ്യന്നൂര്‍ രാമന്തളിയില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക്കത്തിച്ചു.വാട്ടര്‍ അതോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റര്‍ രാമന്തളി കുന്നരു വട്ടപ്പറമ്പ് ചാല്‍ പത്ത്സെന്റിലെ എം.പി ഷൈനേഷിന്റെ ബൈക്കാണ് തീവെച്ചു നശിപ്പിച്ചത്.
വെളളിയാഴ്ച്ച പുലര്‍ച്ചെ ഒന്നേ പത്തിന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന്ഹെല്‍മെറ്റ് ധരിച്ചെത്തിയ മൂന്നു പേര്‍ തീവയ്ക്കുകയായിരുന്നു.സംഘത്തിലൊരാള്‍ കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ചു തീവയ്ക്കുകയായിരുന്നു. ഇയാള്‍ തീപ്പെട്ടി ഉപയോഗിച്ചു തീകൊളുത്തുന്നതും തുടര്‍ന്ന്തീയാളി പടര്‍ന്നപ്പോള്‍ മൂന്നുപേരും ഓടിരക്ഷപ്പെടുന്നതും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
തീകൊളുത്തിയ ആള്‍ സ്ത്രീകളുപയോഗിക്കുന്ന മാക്സിയും മറ്റുരണ്ടുപേര്‍ സമാനരീതിയിലുളള കറുപ്പ് വസ്ത്രവുമാണ് ധരിച്ചിരുന്നത്.തീയും പുകയുംകണ്ടതിനെ തുടര്‍ന്ന് എഴുന്നേറ്റ വീട്ടുകാര്‍ അയല്‍വാസികളുടെ സഹായത്തേടെ വെളളമൊഴിച്ചു തീയണച്ചുവെങ്കിലും ബൈക്ക് പൂര്‍ണമായുംകത്തിനശിച്ചിട്ടുണ്ട്.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പൊലിസ്ഷൈനേഷിന്റെ പരാതിയില്‍കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications