• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മദ്രസാ വിദ്യാർത്ഥികളെ പറ്റിച്ച് 12 പവൻ സ്വർണ്ണം തട്ടി ഉസ്താദ്: പിടിവീഴുമെന്ന് ഉറപ്പായപ്പോൾ മുങ്ങി

  • By Desk

മട്ടന്നൂർ: മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് കുട്ടികളിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ മദ്റസാ അധ്യാപകനായി തിരച്ചിൽ ശക്തമാക്കി പോലീസ്. മദ്റസാ പഠനത്തിലെ ശ്രദ്ധക്കുറവിന് കാരണം ജിന്ന് ബാധയാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഒരേ പോലെ വഞ്ചിച്ചാണ് ഉസ്താദ് സ്വർണ്ണവുമായ മുങ്ങിയത്. കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉളിക്കലാണ് സംഭവം.മദ്രസാ പ​ഠ​ന​ത്തി​നാ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പലതും പറഞ്ഞ് കബളിപ്പിച്ച് വീ​ടു​ക​ളി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈക്കലാക്കിയിരുന്ന മദ്റസാ അധ്യാപകനെ കാണാനില്ലെന്നാണ് പരാതി.

'എന്‍ഐഎ സെക്രട്ടേറിയറ്റില്‍ എത്തിയത് മലയാളികള്‍ക്ക് നാണക്കേട്; മുഖ്യമന്ത്രി രാജിവെച്ച് ഇറങ്ങി പോവണം'

12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് പ​രാ​തി​ക​ളാ​ണ് ഉ​സ്താ​ദി​നെ​തി​രെ ല​ഭി​ക്കുകയും ചെയ്തിട്ടുണ്ട്. മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും മ​ർ​ദ്ദി​ച്ചും വീ​ടു​ക​ളി​ൽ നി​ന്ന‌് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ​രു​ത്തി ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാണ് അ​ബ‌്ദു​ൾ​ ക​രീ​മി​നെ​തി​രേ (50) യാ​ണ് ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സംഭവവുമായി ബന്ധപ്പെട്ട് ഒ​രു പ​രാ​തി​യി​ൽ പോലീസ് ​കേസെ​ടു​ത്ത​തോടെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉസ്താദിനെതിരെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല‌് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​യാ​ൾ നു​ച്യാ​ട‌് കേ​ന്ദ്രീ​ക​രി​ച്ചാ​ണ‌് ത​ട്ടി​പ്പ‌് ന​ട​ത്തി​യ​തെ​ന്നാ​ണ‌് പ​രാ​തിയിൽ പറയുന്നത്. ഉ​ളി​ക്ക​ൽ എ​സ്ഐ കെ വി നി​ഷി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സംഭവത്തിൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

സ്വ​ർ​ണം ത​ന്നാ​ൽ കു​ട്ടി​ക​ളെ ബാധിച്ചിരിക്കുന്ന ജിന്നുകളെ മാറ്റി ദി​വ്യാ​ത്ഭു​ത ശേ​ഷി​യു​ണ്ടാ​വു​മെ​ന്നും ദൈ​വ​ത്തെ നേ​രി​ൽ കാ​ണാ​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ‌് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ‌് ക​ബ​ളി​പ്പിക്ക​ൽ ന​ട​ന്ന​തെ​ന്ന‌് ഉ​ളി​ക്ക​ൽ പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ പറയുന്നു. ര​ക്ഷി​താ​ക്ക​ളോ​ട് പരാതിപ്പെടുന്ന കുട്ടികൾക്ക് ഉസ്താദ് മുന്നറിയിപ്പും നൽകിയിരുന്നു. ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന‌് ന​ഷ്ട​പ്പെ​ട്ട​വ​ർ നൂ​റി​ല​ധി​കം പേ​രു​ണ്ടെ​ന്ന‌ാണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ പ​റയുന്നത്. പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്ന‌് പ​രാ​തി​പ്പെ​ടാ​ൻ ത​യാ​റാ​വാ​ത്ത നി​ല​യു​ണ്ട‌െന്നാണ് റിപ്പോർട്ടുകൾ.

ആ​ഭ​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​ത്ത കു​ട്ടി​ക​ളെ പേ​ടി​പ്പി​ച്ചും മ​ർ​ദ്ദി​ച്ചും വ​രു​തി​യി​ൽ നി​ർ​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​യർന്നിട്ടുണ്ട്. ഒ​രാ​ഴ‌്ച മു​മ്പ‌് ഒ​രു വീ​ട്ടി​ൽ നി​ന്ന‌് അ​ഞ്ച‌് പ​വ​ൻ സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​താ​ണ‌് പ​രാ​തി പുറത്തുവരുന്നതിന് ഇടയാക്കിയിട്ടുള്ളത്. വീ​ട്ടി​ൽ മ​റ്റാ​രും വ​ന്നി​രു​ന്നി​ല്ല. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം മ​ദ്ര​സാ അ​ധ്യാ​പ​ക​നെ ത​ന്നെ അ​റി​യി​ച്ച​തോ​ടെ വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ച‌് സൂ​ച​ന ലഭിക്കുന്നത്.ആ​ഭ​ര​ണം വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടെ​ന്നും താ​ൻ വ​ന്ന‌് നേ​രി​ട്ട‌് എ​ടു​ത്ത‌് ത​രാ​മെ​ന്നും അ​ധ്യാ​പ​ക​ൻ അ​റി​യി​ച്ചു.

വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ മ​റ്റു​ള്ള​വ​രെ കൊ​ണ്ട‌് ക​ണ്ണ​ട​പ്പി​ച്ച‌് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ൺ​മു​ന്നി​ൽ ആ​ഭ​ര​ണം കാ​ട്ടി​ക്കൊ​ടു​ത്തു. പെ​ൺ​കു​ട്ടി​ക്ക‌് ചെ​കു​ത്താ​ന്‍റെ ഉ​പ​ദ്ര​വ​മു​ണ്ടെ​ന്നും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഉ​പ​ദേ​ശി​ച്ച​തോ​ടെ​യാ​ണ‌് വീ​ട്ടു​കാ​ർ​ക്കു​ൾ​പ്പെ​ടെ സം​ശ​യം ബ​ല​പ്പെ​ട്ട​ത‌്. തു​ട​ർ​ന്ന‌് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടുകയായിരുന്നു തുടർന്ന് ഉളിക്കൽ പൊലിസ് അന്വേഷണമാരംഭിച്ചതോടെയാണ് ഉസ്താദ് രക്ഷപ്പെടുന്നത്. ഇയാൾ വീരാജ് പേട്ട ഭാഗത്തേക്ക് കടന്നതായാണ് സൂചന. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന് പോലീസ് പറയുന്നത്.

English summary
Kannur: Police investigation over gold cheating from Madrasa students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X