Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കരക്കല്ലില്‍ മോഷണം പെരുകുന്നു; പൊലീസ് നെട്ടോട്ടത്തില്‍

ചക്കരക്കല്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ മോഷണം പെരുകുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറില്‍പ്പരം പൂട്ടിയിട്ട വീടുകളിലാണ് മോഷണം നടന്നത്. 2021 സെപ്റ്റംബര്‍ 12 നാണ് ചക്കരക്കല്‍ ചൂളയിലെ ആമിന മന്‍സിലില്‍ ടി.പി മുഹമ്മദിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണം മോഷ്ടിച്ചത്. പതിനാലര പവന്‍ ആഭരണമാണ് കര്‍ന്നത്.

വീട് പൂട്ടി ബന്ധു വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബം പോയ സമയത്താണ് മോഷണം നടന്നത്. കണയന്നൂര്‍ മുലേരി പൊയില്‍ ഖദീജയുടെ വീട്ടിലും മോഷണം നടന്നു. കുടുംബം മകളുടെ വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. വീട് കുത്തിതുറന്ന് രണ്ട് പവനില്‍ അധികം സ്വര്‍ണാഭരണങ്ങളാണ് ഇവിടെ നിന്ന് കവര്‍ന്നത്.

KANNUR1

സമാന രീതില്‍ കണയന്നൂരിലെയും കാഞ്ഞിരോടെ മറ്റൊരു വീട്ടിലും കളവ് നടന്നിരുന്നു. ജനുവരി 12നാണ് മുഴപ്പാല പാറപ്രം അജിത്തിന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. വീട് കുത്തിതുറന്ന് 3 പവനും വിദേശ കറന്‍സിയുമാണ് ഇവിടെ നിന്ന് മോഷ്ടിക്കപ്പെട്ടത്.

കണ്ണാടിവെളിച്ചത്ത് മത്തിപാറയിലെ ജസ്‌ന നിവാസില്‍ കണിയാങ്കണ്ടി റോജയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 12 പവന്‍ സ്വര്‍ണ്ണമാണ് കവര്‍ന്നത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വോഡും വന്ന് പരിശോധന നടത്തിയെങ്കിലും ഒരു കേസിലും പ്രതികളെ കണ്ടത്താനായില്ല. ചൂള മുതല്‍ മുഴപ്പാല വരെയുള്ള ഭാഗത്ത് നടത്തിയ കവര്‍ച്ചക്ക് പിന്നിലെ മോഷ്ടാവ് ഒരാള്‍ തന്നെയാണെന്നാണ് അനുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+