കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഉള്ള സ്ഥാപനങ്ങളില്‍ റെയ്ഡ്
കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഉള്ള സ്ഥാപനങ്ങളില്‍ റെയ്ഡ്. റെയ്ഡ് താണയിലെ സ്ഥാപനങ്ങളില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് റെയ്ഡ്ന ടത്തുന്നത്.ഒന്നിലേറെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് റെയ്ഡ്.ഇതിലെ ചില പാര്‍ട്ണര്‍മാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചനയിലാണ് റെയ്ഡ്

കണ്ണൂര്‍ ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂരിലെ മറ്റ് സ്ഥലങ്ങളില്‍ കൂടി റെയ്ഡ് നടക്കുമെന്നാണ് സൂചന. കണ്ണൂര്‍ എസിപി രക്തകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപകമായ ആക്രമണം ഉണ്ടായിരുന്നു. ഇതോടെ കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാ ശേഷി വിപുലമാണെന്ന് വിലയിരുത്തലിലാണ് പോലീസ്.
പോപ്പുല്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി പരിശോധന നടത്തുന്നത്. ഇവര്‍ക്ക് വരുന്ന പണം പണത്തിന്റെ ഉറവിടം എന്നിവയുടെ വിവരങ്ങള്‍ അന്വേഷിച്ച് വിവരം ശേഖരിച്ച ശേഷമാണ് നേരിട്ടിറങ്ങിയുള്ള പരിസോധന. ബി മാര്‍ട്ടിലാണ് റെയ്ഡ്.
അതേസമയം പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലർ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമികളിൽ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. കൂടുതൽ കരുത്തുറ്റ നടപടികൾ ഈവിഷയത്തിൽ പൊലീസ് സ്വീകരിക്കും. സാധാരണ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നവർ സ്വീകരിക്കുന്ന നിയതമായ മാർഗങ്ങളുണ്ട്. എന്നാൽ അതിന് വ്യത്യസ്തമായ സമീപനമാണ് ഇക്കൂട്ടർ സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടൽ അവരുടെ ഭാഗത്തുനിന്നുണ്ടായി. ഒരുപാട് നാശ നഷ്ടങ്ങളുണ്ടായി. ബസ്സുകൾക്ക് നേരെ വലിയ തോതിൽ ആക്രമണം നടത്തി. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്ത രീതിയിലുള്ള ആക്രമണങ്ങൾ നടപ്പിലാക്കി. ഡോക്ടർ പോലും ആക്രമിക്കപ്പെട്ട സ്ഥിതിയുണ്ടായി. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത അക്രമ സംഭവങ്ങളാണ് അരങ്ങേറിയത് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പോലീസിനെ അദ്ദേഹം പ്രസംസിച്ചു. വർഗീയതയെ നേരിടാൻ സംസ്ഥാന പോലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോൾ അത് കലാപന്തരീക്ഷമായി മാറാതെ തടയാൻ സാധിച്ചത്. അക്രമ സംഭവങ്ങളിൽ പൊലീസ് ഫലപ്രദമായി ഇടപെട്ടു. മുഖം നോക്കാതെ വർഗീയ ശക്തികൾക്ക് എതിരെ ഫലപ്രദമായ നടപടി ഉണ്ടായി. ഇനിയും അതേ രീതിയിൽ തുടരണം.- അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയുടെ ഇരയാകുന്ന ന്യൂനപക്ഷത്തിന്റെ അമർഷത്തെ തെറ്റായ രീതിയിൽ തിരിച്ചുവിടാൻ ചില ശക്തികൾ ശ്രമിക്കുകയാണ്. ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായിട്ടുള്ള ഒട്ടേറെ നീക്കങ്ങൾ പലയിടത്തും സംഭവിച്ചിട്ടുണ്ട്. ഭൂരിപക്ഷ വർഗീയത നടത്തുന്ന ആക്രമങ്ങളിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ന്യൂനപക്ഷം പ്രത്യേകം സംഘടിച്ചതുകൊണ്ട് കഴിയുന്ന ഒന്നല്ല. അത് ആത്മഹത്യാപരമായ നീക്കം ആണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ അക്രമാസക്തമായിരുന്നു. വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടന്നു. നിപരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. കെെസ്ആർടിസി ബസുകൾക്ക് നേരേയും ഹോട്ടലുകൾക്ക് നേരേയും ആക്രമണം നടന്നിരുന്നു.












Click it and Unblock the Notifications