• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സലാഹുദ്ദീനെ വെട്ടിയത് സഹോദരിമാർക്ക് മുമ്പിലിട്ട്: ജീവൻ നഷ്ടമായത് തല പിളർത്തിയുള്ള വെട്ടിൽ!!

  • By Desk

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയത് അപകട നാടകത്തിനൊടുവിൽ. കൂത്തുപറമ്പിൽ നിന്ന് സഹോദരിമാർക്കൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് വരുമ്പോഴാണ് സലാഹുദ്ദീൻ സഞ്ചരിച്ച കാറിന് പിന്നിൽ ബൈക്ക് വന്നിടിച്ചത്. ബൈക്ക് അപകടത്തിൽപ്പെട്ടത് കണ്ട് സലാഹുദ്ദീൻ പുറത്തിറങ്ങിയപ്പോഴാണ് വെട്ടിക്കൊലപ്പെടുത്തുന്നത്. ബൈക്കിലുണ്ടായിരുന്ന ഒരാൾ നിലത്ത് വീണുകിടക്കുന്നത് കണ്ടതോടെ ഇളയ സഹോദരിയാണ് ആദ്യം കാറിൽ നിന്നിറങ്ങുന്നത്. തുടർന്ന് സലാഹുദ്ദീനും കാറിൽ നിന്നിറങ്ങി. ഇതോടെ ആയുധങ്ങളുമായി ബൈക്കിലെത്തിയവർ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. ചുണ്ടയിലിനും കൈച്ചേരിയ്ക്കും ഇടയിലുള്ള വളവിൽ വെച്ചാണ് സലാഹുദ്ദീനെ പദ്ധതിയിട്ട് ആക്രമിക്കുന്നത്.

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍, ജാഗ്രത പാലിക്കണം

സഹോദരിമാരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് സലാഹുദ്ദീനെ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. തലയ്ക്ക് പിന്നിലും കഴുത്തിലും പിൻഭാഗത്തും സലാഹുദ്ദീന് വെട്ടേറ്റിട്ടുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ടെങ്കിലും തലയ്ക്കും കഴുത്തിനുമേറ്റതായിരുന്നു ആഴത്തിലുള്ള മുറിവുകൾ. തല പിളർത്തിയേറ്റ വെട്ടാണ് മരണകാരണമായിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം സിസിടിവി നിരീക്ഷണമില്ലാത്ത സ്ഥലം തന്നെ പ്രതികൾ കരുതിക്കൂട്ടി നിശ്ചയിച്ച പ്രകാരമാണ് കൊലപാതകത്തിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്നുമാണ് സൂചന. സിഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ സംഭവം നടന്ന സ്ഥലത്ത് ഫോറൻസ് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

2018 ജനുവരി 19ന് വൈകിട്ടാണ് കോളയാട് കൊമ്മേരി ആട് ഫാമിന് സമീപത്ത് വെച്ച് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത്. കേസിൽ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീൻ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ പിന്നീട് 2019ലാണ് പോലീസിൽ കീഴടങ്ങുന്നത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ മുഖംമൂടിയണിഞ്ഞ് കാറിലെത്തിയ നാലംഗ സംഘമാണ് തടഞ്ഞുനിർത്തി ആക്രമിച്ചത്. വെട്ടേറ്റ ശേഷം ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വീടിന്റെ വരാന്തയിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ സലാഹുദ്ദീനെ ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴുത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചനകൾ. ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് സംഭവം.

English summary
Kannur: Police reveals more details about Salahudhin murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X