കണ്ണൂരിൽ ഇനി കളി വേറെ ലെവൽ: റോഡിലിറങ്ങുന്നവരെ തേച്ചൊട്ടിക്കാൻ യതീഷ് ചന്ദ്ര
കണ്ണൂർ: വിരട്ടലും താക്കീതും തല്ലും ഏത്തമിടീക്കലും ഒഴിവാക്കി ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുാൻ കണ്ണൂർ പോലീസ് മേധാവി യതീഷ് ചന്ദ്ര. ' ഇത് ഡിജിപി ലോക് നാഥ് ബഹ്റയുടെ ഉത്തരവാണെന്നും നിയമം അനുസരിക്കുക മാത്രമേ പോലീസിന് ചെയ്യാൻ കഴിയുകയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട് ' കൊവിഡ് പരത്താനായി ഇനിയും ജനങ്ങൾ പുറത്തിറങ്ങരുത് എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഇതൊന്നും അംഗീകരിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് അനാവശ്യമായി പുറത്തിറങ്ങുന്ന മുഴുവൻ പേർക്കെതിരേയും കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. ദിവസങ്ങൾക്കു മുൻപ് കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര ലോക്ക്ഡൗൺ ലംഘിച്ചവരെ ഏത്തമിടിപ്പിച്ചു താക്കീത് ചെയ്തതിനെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. കേസെടുത്താൽ പോലീസിനെതിരേ വിമർശനമുണ്ടാകില്ല. എന്നാൽ, പ്രതിയാക്കപ്പെടുന്ന ആളുകൾക്ക് നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം ആയിരിക്കും. കേസെടുത്താൽ രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

ഈ കേസിൽ പരാതിക്കാരനും സാക്ഷികളും പോലീസ് ഉദ്യോഗസ്ഥർ തന്നെയായതിനാൽ കേസിൽ ശിക്ഷ ഉറപ്പാണ്. ഏറെക്കാലത്തേക്ക് പോലീസ് ക്ലിയറൻസ്, പാസ്പോർട്ട് എന്നിവ ലഭിക്കില്ല. കേസ് തീർന്നാലും പോലീസ് രേഖയിൽ നിന്ന് പേര് നീക്കികിട്ടാനും പ്രയാസമാകും.ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കുറവായിരുന്നു. ആദ്യദിവസങ്ങളിൽ ഇരുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും 28ന് അഞ്ചുകേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അടക്കമുള്ള പോലീസുകാർക്കെതിരേ കർക്കശ നടപടിയുടെ പേരിൽ പരാതി ഉയർന്നതോടെയാണ് പോലീസ് പരിശോധന അല്പം കുറച്ചത്. എന്നാൽ, ചൊവ്വാഴ്ച്ച മുതൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications