Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍

കണ്ണൂര്‍: ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞപ്പോള്‍ കണ്ണൂരില്‍ കൊട്ടിക്കലാശത്തിലൂടെ മുന്നണികള്‍ കരുത്തുകാട്ടി. പ്രവര്‍ത്തകരില്‍ ആവേശം വാനോളമുയര്‍ത്തികണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം സമാധാനപരമായി സമാപിച്ചു. കണ്ണൂര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ സമാപിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.രഘുനാഥും തുറന്ന വാഹനങ്ങളില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി.

kannur-campaign

സ്ഥാനാര്‍ത്ഥികളെ ആനയിച്ചു കൊണ്ടു കാതടപ്പിക്കുന്ന ഡിജെ സംഗീതത്തോടൊപ്പം നൃത്തം ചെയ്തും കട്ടൗട്ടും സ്ഥാനാര്‍ത്ഥികളുടെ മുഖചിത്രങ്ങളുള്ള പ്ളക്കാര്‍ ഡ് ഉയര്‍ത്തിയും കൊടികളുടെ നിറത്തിലുള്ള ബലൂണുകള്‍ ഉയര്‍ത്തിയും പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് വര്‍ണക്കൊഴുപ്പേറ്റി നൂറു കണക്കിന് ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കൊട്ടിക്കലാശം നടത്തിയത്.

ബുധനാഴ്ച്ച 2.30 ന് കണ്ണൂര്‍ സിറ്റിയില്‍ നിന്ന് ആരംഭിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ കൊട്ടി കലാശത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കണ്ണൂര്‍ ചേംബര്‍ ഹാള്‍, കാള്‍ ടെക്സ്, കാര്‍ഗില്‍ സ്മാരക സ്തൂപം , ടൗണ്‍ പൊലിസ് സ്റ്റേഷന്‍ വഴി താവക്കര -പുതിയ ബസ് സ്റ്റാന്‍ഡ്- റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രം വഴി പ്ളാസ ജങ്ഷന്‍-ഫോര്‍ട്ട് റോഡ് എന്നിവ വഴി സ്റ്റേറ്റ് ബാങ്ക് ജങ്ഷന്‍ പരിസരത്ത് സമാപിച്ചു. കെ.സുധാകരനൊപ്പം യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ കൊട്ടി കലാശത്തില്‍ പങ്കെടുത്തു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്റെ കൊട്ടിക്കലാശം വൈകുന്നേരം നാല് മണിക്ക് താവക്കര ജങ്ഷനില്‍ നിന്നാണ് തുടങ്ങി. നൂറുകണക്കിന് ചെങ്കൊടി വാനില്‍ ഉയര്‍ത്തി തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയെ ആനയിച്ചു കൊണ്ടുള്ള പടുകൂറ്റന്‍ കൊട്ടിക്കലാശമാണ് എല്‍ഡിഎഫ് നടത്തിയത് സ്ഥാനാര്‍ത്ഥിയുടെ മുഖചിത്രങ്ങളും അരിവാള്‍ ചിഹ്നവും ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ പ്രവര്‍ത്തകര്‍ ബാന്‍ഡ് മേളത്തിന്റെയും ഡിജെ സംഗീതത്തിന്റെയും അകമ്പടിയോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയെ ആനയിച്ചത്.

വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു കൊണ്ടു എം.വി ജയരാജന്‍ സഞ്ചരിച്ച തുറന്ന വാഹനത്തിന് മുന്‍പിലും പിന്നിലുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ഇരുമുന്നണികള്‍ക്കൊപ്പം കിട പിടിക്കുന്നതായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സിരഘുനാഥിന്റെ കൊട്ടിക്കലാശം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സിരഘുനാഥിനെ വൈകുന്നേരം നാലു മണിക്ക് പ്രഭാത് ജങ്ഷനില്‍ നിന്നും റോഡ് ഷോ വഴി പ്ളാസ റെയില്‍വെസ്റ്റേഷന്‍ വഴി പഴയ ബസ് സ്റ്റാര്‍ഡിലേക്ക് ആനയിച്ചു.

താമര ചിഹ്നവും ബി.ജെ.പി. കൊടിയുമേന്തി നൂറുകണക്കിന് വനിതാ പ്രവര്‍ത്തകരും എന്‍ഡിഎ നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും മുന്നണികള്‍ കൊട്ടിക്കലാശം നടത്തിയിരുന്നു. 'എം.വി ഗോവിന്ദന്‍ എം.എ ബേബി, പി.കെ. ശ്രീമതി എന്നിവരാണ് എല്‍.ഡി.എഫ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്ത നേതാക്കള്‍. യുഡിഎഫ് എന്‍ഡിഎ മുന്നണിക്കായി ജില്ലാ നേതാക്കളാണ് പങ്കെടുത്തത്.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി സുധാകരനോടൊപ്പവും ബിഡിജെ.എസ് നേതാവ് പൈലി വാത്യാട്ട് സി.രഘുനാഥിനൊപ്പവും തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. കേന്ദ്രസേനയുള്‍പ്പെടെ കനത്ത കേന്ദ്രസേനയുടെ സുരക്ഷയിലാണ് കൊട്ടിക്കലാശം നടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+