Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം നാട്ടില്‍ നടന്ന സിപിഎം ഏരിയാ സമ്മേളനത്തില്‍ നിന്നും പിപി ദിവ്യ പടിക്ക് പുറത്ത്

കണ്ണൂര്‍: സിപിഎം പാപ്പിനിശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പങ്കെടുത്തില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയതിനാലാണ് ദിവ്യയ്ക്ക് സ്വന്തം നാട്ടിലെ ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. നിലവില്‍ ഇരിണാവ് ബ്രാഞ്ച് അംഗം മാത്രമാണ് ദിവ്യ.

ഏരിയാ സമ്മേളന പ്രതിനിധിയായി ലോക്കല്‍ സമ്മേളനത്തില്‍ നിന്നും തെരഞ്ഞെടുത്തില്ലെങ്കിലും ദിവ്യയ്ക്ക് സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗമെന്ന നിലയില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കാമായിരുന്നു. എന്നാല്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയായി റിമാന്‍ഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പിപി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയത്.

PP Divya

ദിവ്യയ്‌ക്കെതിരെയുള്ള അച്ചടക്ക നടപടിക്കെതിരെ പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ദിവ്യയുടെ ഭാഗം കേള്‍ക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നായിരുന്നു ചില സമ്മേളന പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സമ്മേളനത്തില്‍ മുഴുനീളെ പങ്കെടുത്ത ഇപി ജയരാജനെതിരെ കാര്യമായ വിമര്‍ശനം സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ഇരു നേതാക്കളെയും പരോക്ഷമായി പിന്‍തുണയ്ക്കുകയായിരുന്നു സ്വന്തം നാട്ടിലെ ഏരിയാ സമ്മേളനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടികളെ തകര്‍ക്കാന്‍ അമേരിക്ക പോസ്റ്റ്‌മോഡേണിസ്റ്റെന്ന പേരില്‍ ചിലരെ ഇറക്കുകയാണെന്ന് ജയരാജന്‍ ആരോപിച്ചു.

വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ പാര്‍ട്ടിക്കെതിരെ ഇവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജയരാജന്‍ മുന്നറിയിപ്പു നല്‍കി. 10 ലോക്കലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. ഞായറാഴ്ച്ച വൈകിട്ട് ചെറുകുന്ന് കതിരുവയ്ക്കും തറക്ക് സമീപത്തെ സീതാറാം യെച്ചൂരി നഗറില്‍ ചുവപ്പ് വളന്റിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും സമാപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+