നഷ്ടമായത് പ്രതിസന്ധികള്‍ക്കിടയില്‍ അചഞ്ചലനായി നിന്ന നേതാവിനെ; പിപി മുകുന്ദന്‍ വിട പറയുമ്പോള്‍..
കണ്ണൂര്‍: സഹജമായ ഔന്നത്യത്തോടെ സമഭാവനയാല്‍ എല്ലാവരുടെയും ഹൃദയം കീഴടക്കിയ ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് പിപി മുകുന്ദന്റെ വിയോഗത്തോടെ നാടിനും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും നഷ്ടമായത് ജനകീയനായ പൊതുപ്രവര്‍ത്തകനെ. കേരളത്തില്‍ കെജി മാരാറിന് ശേഷം ബിജെപിയുടെ ജനകീയ മുഖങ്ങളിലൊരാളും കരുത്തുറ്റ നേതാവുമായി നിറഞ്ഞു നിന്ന വ്യക്തി പ്രഭാവമായിരുന്നു പി.പി മുകുന്ദന്റേത്.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന പിപി മുകുന്ദനെ ഭാരതീയ ജനതാ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ്രാഷ്ട്രീയ സ്വയം സേവക് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചത്. ദീര്‍ഘകാലം ബിജെപിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗവുമായിരുന്നു പിപി മുകുന്ദന്‍. പ്രവര്‍ത്തകര്‍ മുകുന്ദേട്ടനെന്നു വിളിച്ചിരുന്ന പിപി മുകുന്ദന്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭങ്ങളിലൊക്കെ മഹാമേരുപോലെ മുന്‍പില്‍ നിന്നും ആത്മധൈര്യം നല്‍കി.

കെജി മാരാര്‍ക്ക് ശേഷം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സ്വീകാര്യത നേടിയിരുന്ന നേതൃത്വമായിരുന്നു പിപി മുകുന്ദന്റേത്. ചലച്ചിത്ര രംഗത്തിലുള്‍പ്പടെയുളള കലാ, സാംസ്‌കാരികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചിരുന്നു. 1946-ല്‍ യാഗഭൂമിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ മണത്തണയിലെ നടുവില്‍ വീട്ടിലാണ് അദ്ദേഹം ജനിച്ചത്.
1988- മുതല്‍ 2004- വരെയുളള കാലഘട്ടങ്ങളില്‍ ബിജെപിയുടെ കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ ഏകോപിപ്പിച്ചത് പിപി മുകുന്ദനായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എന്നതിലുപരിയായി മികച്ച സംഘാടകനായിരുന്നു പ്രവര്‍ത്തകര്‍ക്കിടയില്‍ മുകുന്ദേട്ടന്‍. അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം വേട്ടയാടിയ സംഘപ്രചാരകരിലൊരാളിയിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
സംഘപ്രചാരകനായി കണ്ണൂരില്‍ നിന്നും വളര്‍ന്നു വന്ന അദ്ദേഹം കൊച്ചിയിലും തിരുവനന്തപുരത്തും ഏറെ നാള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഏത് തെരഞ്ഞെടുപ്പു നടന്നാലും നേതാക്കളും പ്രവര്‍ത്തകരും മുകുന്ദേട്ടനെ കണ്ടു അനുഗ്രഹം വാങ്ങുന്ന പതിവുണ്ടായിരുന്നു. 1946-ഡിസംബര്‍ ഒമ്പതിന് കൊളങ്ങരയേത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും മകനായാണ് ജനിച്ചത്.
പത്താം ക്ളാസ് പഠനത്തിന് ശേഷം കാലടി സംഘശിക്ഷാവര്‍ഗില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കി. 1965-ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരകായി. 1966- ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരകായി. 1971-തൃശൂര്‍ ജില്ലയിലെ പ്രചാരകായി. തൃശൂരില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഈ സമയത്താണ് അദ്ദേഹം തടവിലാക്കപ്പെടുന്നത്. പിന്നീട് ജയില്‍ മോചിതനായതിന് ശേഷം കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക്, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അനുപമമായ ആജ്ഞാശക്തി, ആകര്‍ഷകമായ പെരുമാറ്റം തലയെടുപ്പുളള നേതൃപാടവം, വ്യക്തി പ്രഭാവം എന്നിവ കൊണ്ട് എതിരാളികള്‍ക്കു വരെ സ്വീകാര്യനായിരുന്നു പിപി മുകുന്ദന്‍. വിഭിന്ന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും സം്പരിവാര്‍ പ്രസ്ഥാനമായി അടുപ്പിക്കാന്‍ പിപി മുകുന്ദന് കഴിഞ്ഞു. ഒരുകാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ തൊട്ടുകൂടാത്ത പാര്‍ട്ടിയെന്ന നിലയില്‍ നിന്നും ജനകീയ അംഗീകാരമുളള പാര്‍ട്ടിയായി ബിജെപിയെ മാറ്റിയതിനു പിന്നില്‍ പിപി മുകുന്ദന്റെ നിസ്വാര്‍ത്ഥ സേവനം വഹിച്ച പങ്ക് ചെറുതല്ല.












Click it and Unblock the Notifications