പ്രജീഷ് വധം: മുഖ്യപ്രതി അബ്ദുൽ ഷുക്കൂറിനെ കോടതി റിമാൻഡ് ചെയ്തു
ചക്കരക്കൽ: ചക്കരക്കൽ നഗരത്തിനടുക്കെമിടാവിലോട് പ്രശാന്തിനിവാസിൽ ഇ പ്രജീഷ് വധ കേസിലെ പ്രതി ഷുക്കൂറിനെ പ്രാഥമിക തെളിവെടുപ്പിന ശേഷം ഞായറാഴ്ച്ചരാവിലെ തളിപ്പറമ്പ് കോടതി മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ഷുക്കൂറിനെ അടുത്ത മാസം പത്തുവരെയാണ് കോടതി റിമാൻഡ് ചെയ്തത്. തളിപ്പറമ്പ് സിജെഎം കോടതി മജിസ്ട്രേറ്റ് അവധിയായതിനാലാണ് പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ചക്കരക്കൽ പൊലിസ് ഹാജരാക്കിയത്.
നേരത്തെ ചക്കരക്കൽ ഇൻസ്പെക്ടർ എൻ.കെ സത്യനാഥൻ്റെ നേത്യത്വത്തിൽ പ്രതിയെയും കൊണ്ട് കൊല നടന്ന കുട്ടിക്കുന്നിൽ മെട്ട ആയുധമൊളിപ്പിച്ചു വെച്ച മിടാവിലോട് ഷുക്കൂറിൻ്റെ തറവാടുവീടായ റുബീനാസ് പ്രജീഷിൻ്റെ മൃതദേഹം കൊണ്ടുപോയി തള്ളിയ പൊതുവാച്ചേരിയിലെ മണിക്കയിൽ അമ്പലം റോഡിലെ കരുണൻ പീടികയ്ക്കു സമീപമുള്ള കനാൽ എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.കേസിലെ ഒന്നാം പ്രതി പ്രശാന്തിനെ കോടതി നേരത്തെ റിമാൻഡ് ചെയ്തിരുന്നു.

ഇതിനിടെ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ ഇ.പ്രജീഷിനെ കൊന്നു തള്ളിയ അബ്ദുൽ ഷുക്കൂർ ഇരട്ട കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നതായി പൊലിസിന് മൊഴി നൽകിയ വിവരം പുറത്തു വന്നിട്ടുണ്ട്. പ്രജീഷിന് മുൻപേ ചക്കരക്കൽ സ്വദേശിയായ മറ്റൊരാളെയാണ് ഷുക്കൂർ ലക്ഷ്യമിട്ടിരുന്നത്.ജയിലിൽ ഇറങ്ങിയതിനു ശേഷം ഷുക്കൂർ ഇയാളെ കൊല്ലാൻ അവസരം തേടി നടക്കുകയായിരുന്നു. എന്നാൽ ഒത്തു കിട്ടിയില്ല താഴെ മൗവ്വഞ്ചേരിയിലെ നിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ നിന്നും നാലു ലക്ഷം വിലമതിപ്പുള്ള തേക്കുമരം കവർന്ന സംഭവത്തിൽ താനും കൂട്ടാളിയും കുടുങ്ങാൻ കാരണം മേൽപ്പറഞ്ഞ വ്യക്തിയും പിന്നീട് പ്രജീഷും പൊലിസിൽ നൽകിയ രഹസ്യവിവരമാണെന്നായിരുന്നു ഷുക്കൂർ വിശ്വസിച്ചിരുന്നത്.
എന്നാൽ തരത്തിന് കിട്ടിയത് പ്രജീഷിനെയാണെന്നതു കൊണ്ടു ആദ്യം പ്രജീഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു ഇതിനായി 19ന് രാത്രി 7.30 നാണ് മരപ്പണിക്കാരനായ പ്രശാന്തിനെ ഉപയോഗിച്ച് പ്രജീഷിനെ വിളിപ്പിച്ച് മദ്യപിക്കാനായി കുട്ടി കുന്നിലെ മെട്ടയിൽആളൊഴിഞ്ഞ സ്ഥലത്ത് എത്തുന്നത്.ഇവിടെ വെച്ച് പ്രജീഷിന് ധാരാളം മദ്യം നൽകി. ഈ സമയം നേരത്തെ നടന്ന മരം മോഷണ കേസിൽ തനിക്കെതിരെ പോലീസിന് വിവരം നൽകിയത് എന്തിനാണെന്ന് ഷുക്കൂർ ചോദിച്ചു.ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മദ്യലഹരിയിൽ പ്രജീഷിനെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് തലയ്ക്കു വെട്ടി. തടയാൻ ചെന്ന പ്രശാന്തിനെ ഭീഷണിപ്പെടുത്തി വിരട്ടി വിട്ടു.
പ്രശാന്ത് ഇതോടെ ചക്കരക്കൽ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയി. ഇതിനു ശേഷം പ്രജീഷിൻ്റെ ജീവൻ പോകുന്നതുവരെ മർദ്ദിച്ചു.സംഭവ സ്ഥലത്തിന് സമീപത്തെ തറവാട്ടുവീട്ടിൽ പോയി തുണി കയർ എന്നിവ കൊണ്ടുവന്ന് മൃതദേഹം മടക്കി കെട്ടി ഇതിനു ശേഷം മൃതദേഹം പാ നേരിച്ചാൽ കനാൽ പാലം മൺ റോഡുവഴി ഉൾപ്രദേശങ്ങളിലുടെ സ്കൂട്ടറിൽ പൊതുവാച്ചേരി കനാൽ ഭാഗത്തേക്കു കൊണ്ടുപോയി മൺ റോഡിൽ സ്കൂട്ടർ നിർത്തിയതിനു ശേഷം മൃതദേഹം ചുമന്നുകൊണ്ടു പോയി കനാലിൽ ഉപേക്ഷിച്ചു.
തുടർന്ന് ഷുക്കൂർ ഭാര്യവീട്ടിലെത്തി കുളിച്ചു കിടന്നുറങ്ങി 20 ന് പുലർച്ചെ രാവിലെ4 മണിക്ക് കൊല നടത്തിയ ദിവസം ധരിച്ചവസ്ത്രം, ഷൂ എന്നിവയുമായി വീട്ടിൽ നിന്നിറങ്ങി പകൻ സമയം ചക്കരക്കല്ലിലും പരിസരങ്ങളിലുമായി ചെലവഴിച്ചു.21 ന് വൈകുന്നേരം കണ്ണൂർ - മംഗലുര് വഴി ബെംഗളൂരുവിലും അവിടെ നിന്നും തിരുപ്പതി, വിജയവാഡ എന്നിവടങ്ങളിലെത്തി. നേരത്തെ വിജയവാഡയിൽ ഇയാളുടെ ഉപ്പയ്ക്ക് കച്ചവടം ഉണ്ടായിരുന്നു. ഈ പരിചയം വെച്ചാണ് അവിടെ തങ്ങിയത്.
പിന്നീട് നാട്ടിൽ പ്രജീഷിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണമാരംഭിക്കുകയും മൃതദേഹം കണ്ടെത്തുകയും അന്വേഷണം തന്നിലേക്ക് എത്തുകയും ചെയ്യുമെന്ന് വ്യക്തമായതോടെയാണ് ഷുക്കൂർ ശനിയാഴ്ച്ച പുലർച്ചെ 4.30 ന് ചക്കരക്കൽ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത് പിന്നീട് പ്രതിയെ ചക്കരക്കൽ ഇൻസ്പെക്ടർ എൻ.കെ സത്യനാഥൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനു ശേഷം തറവാട് വീടായ മിടാവിലെ റുബിനാ സിലും കൊല നടന്ന കുട്ടിക്കുന്നുമ്മൽ മെട്ട പാ കനാൽ എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications