കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വിദ്യാര്‍ഥികള്‍ സീറ്റിലിരിക്കുന്നു'; കണ്ണൂരില്‍ മിന്നല്‍പണിമുടക്കുമായി സ്വകാര്യ ബസുകള്‍

Google Oneindia Malayalam News

കണ്ണൂർ: തലശ്ശേരി - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കൺസെഷനുള്ള വിദ്യാർഥികൾ സീറ്റ് കൈയടുക്കുന്നു എന്ന് ആരോപിച്ചാണ് മിന്നൽ പണിമുടക്ക്. രാവിലെ 10 മണിയോടു കൂടിയാണ് കണ്ണൂർ - തലശ്ശേരി റൂട്ടിൽ ഓടുന്ന ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്.

മുപ്പതിലേറെ കുട്ടികൾ ഒരേ ബസിൽ തന്നെ കയറുന്നു എന്നാണ് ഇവർ പറയുന്നത്.. ബസ്സിൽ നിറയെ കുട്ടികൾ ആയതു കാരണം മറ്റു യാത്രക്കാർക്ക് കയറാൻ പറ്റുന്നില്ല. അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ് തൊഴിലാളികൾ ആരോപിക്കുന്നത്.

news

ദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍..ഒടുവില്‍ പരിഹാരം, ആശ്വാസംദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍..ഒടുവില്‍ പരിഹാരം, ആശ്വാസം

അതേസമയം, ഒരാഴ്ച മുമ്പ് തലശ്ശേരിയിൽ വിദ്യാർഥികളെ മഴയത്ത് നിർത്തിയതിന്റെ പേരിൽ സിഗ്മ എന്ന ബസ് ജീവനക്കാർക്കെതിരെ കേസെടുക്കുകയും നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരം ആണ് ഇപ്പോഴത്തെ സമരം എന്നാണ് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും പറഞ്ഞിരിക്കുന്നത്.. യൂണിയൻ നേതാക്കളുമായി വൈകുന്നേരത്തോടെ ചർച്ച ഉണ്ടാകും എന്നാണ് വിവരം. വെള്ളിയാഴ്ചയോടെ പരിഹാരം ഉണ്ടാകും എന്നാണ് കരുതുന്നു...

Video: എന്നും രാത്രി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങും; ഒടുവില്‍ യുവതിയുടെ കണ്ണില്‍ 23 കോണ്‍ടാക്ട് ലെന്‍സ്Video: എന്നും രാത്രി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങും; ഒടുവില്‍ യുവതിയുടെ കണ്ണില്‍ 23 കോണ്‍ടാക്ട് ലെന്‍സ്

അതേസമയം, പാലക്കാട് ബസ് അപകടത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി വാഹന പരിശോധന നടക്കുന്നുണ്ട്.വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങളാണ് എടുത്തത്.

നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ കേരളത്തിൽ നിരത്തിൽ ഇറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് യോഗത്തിന് പിന്നാലെ മന്ത്രി പറഞ്ഞത്. കർശന നടപടി കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും വേഗനിയന്ത്രണ സംവിധാനങ്ങൾ, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകൾ, അനധികൃത രൂപമാറ്റങ്ങൾ, ബ്രേക്ക് ലൈറ്റ്, പാർക്കിംഗ് ലൈറ്റ്, സിഗ്‌നൽ ലൈറ്റ് മുതലായവ കർശനമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ ആർടിഒ ഓഫീസുകളുടെ പരിധിയിൽ വരുന്ന ടൂറിസ്റ്റ് ബസ്, കോൺട്രാക്ട് ക്യാരേജ് ബസ്, പ്രൈവറ്റ് ബസ് എന്നിവയുടെ എണ്ണം നിശ്ചയിക്കും എന്നും ഓരോ ഓഫീസിന്റെയും കീഴിൽ വരുന്ന ഉദ്യോഗസ്ഥർക്ക് നിശ്ചിത ബസുകളുടെ ചുമതല നൽകും
എന്നു പ്രസ്തുത വാഹനത്തിന്റെ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാധിയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരെയും നിയമനടപടി ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു.

English summary
Kannur:Private bus strike in Kannur because of these reason, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X