Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ ക്വാറി സമരം ഒത്തുതീര്‍ന്നു; ഏപ്രില്‍ ഒന്നിന്റെ വിലയില്‍ മൂന്ന് രൂപ വര്‍ധനവ്, വിലവിവരപട്ടിക പ്രദര്‍ശി

കണ്ണൂര്‍: കണ്ണൂര്‍ജില്ലയിലെ ക്വാറി സമരം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ക്വാറി-ക്രഷര്‍ ഉടമസ്ഥരുടെയും കരാറുകാരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തില്‍ ഒത്തുതീര്‍ന്നു. യോഗതീരുമാനപ്രകാരം എല്ലാ ക്വാറി ഉത്പന്നങ്ങള്‍ക്കും 2023 ഏപ്രില്‍ ഒന്നിന് നിലവിലുണ്ടായിരുന്ന വിലയില്‍ ജിഎസ്ടി ഉള്‍പ്പെടെ ചതുരശ്ര അടിക്ക് മൂന്ന് രൂപ വര്‍ധിപ്പിക്കും. ഇതനുസരിച്ചുള്ള വില നിലവാര പട്ടിക എല്ലാ ക്വാറികളിലും ക്രഷറുകളിലും പ്രദര്‍ശിപ്പിക്കണം. ക്വാറി ഉത്്പന്നങ്ങള്‍ കയറ്റുന്ന വാഹനങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്ന അളവ് പ്രദര്‍ശിപ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കലകട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം കെ കെ ദിവാകരന്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ യു സയ്യിദ്, എം. രാജീവന്‍, സംഘടനാ നേതാക്കളായ സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍ (ഡിവൈഎഫ്‌ഐ), കെഎസ് ശരണ്‍, കെ വി സാഗര്‍ (എഐവൈഎഫ്), പ്രിനില്‍ മതുക്കേകാത്ത്, രാഹുല്‍ (യൂത്ത് കോണ്‍ഗ്രസ്), കെ പി രാജന്‍ (സിഐടിയു), അരുണ്‍ എ ഭരത്, പി ലിജീഷ് (യുവമോര്‍ച്ച), അരുണ്‍ കൈതപ്രം,

Money

സത്യന്‍ കൊമ്മേരി (ബിജെപി), കരാറുകാറുടെ സംഘടനകളായ സിഡബ്ല്യുഎസ്എ, പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ ക്വാറി ഉടമകള്‍ വിലവര്‍ധിപ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ഡി.വൈ. എഫ്. ഐ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്.

അന്യായമായി വര്‍ദ്ധിപ്പിച്ച ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില കുറക്കാന്‍ കളക്റ്ററുടെ സാന്നിധ്യത്തില്‍ തീരുമാനമായത് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും ശക്തമായ സമരത്തിന്റെ ഫലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസായ താളിക്കാവ് മാരാര്‍ജി ഭവനില്‍ പറഞ്ഞു. 10 രൂപയാണ് അന്യായമായി ക്വാറി ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ഈടാക്കിയത്. എന്നാല്‍ കളക്റ്ററുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജിഎസ്ടി ഉള്‍പ്പടെ മൂന്ന് രൂപയുടെ വിലവര്‍ദ്ധനവ് അംഗീകരിച്ച് കൊണ്ടാണ് തീരുമാനമായത്.

വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെയും ബിജെപിയുടം നേതൃത്വത്തില്‍ ക്രഷറുകളുടെ മുന്നില്‍ കൊടിനാട്ടി സമരം ശക്തമാക്കിയിരുന്നു. വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസ്സും തുടക്കത്തില്‍ സമരവുമായി മുന്നോട്ട് വന്നിരുന്നുവെങ്കിലും പിന്നീട് ബിജെപിയും യുവമോര്‍ച്ചയും മാത്രമാണ് സമരത്തില്‍ ഉറച്ച് നിന്നത്. അന്യായമായ വിലവര്‍ദ്ധനവ് പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന യുവമോര്‍ച്ചയുടെ ശക്തമായ നിലപാടാണ് പൊതു ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമെടുക്കാന്‍ ക്വാറി ഉടമകളെ പ്രേരിപ്പിച്ചത്.


വിലവര്‍ദ്ധനവിനെതിരായ സമരത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്സും ഡിവൈഎഫ്ഐയും എന്ത് കൊണ്ട് പിന്നോട്ട് പോയെന്ന് സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണം. മുതലാളിമാരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ട് മടക്കാതെ ശക്മതായ സമരമാണ് ബിജെപിയും യുവമോര്‍ച്ചയും നടത്തിയത്. വിലവര്‍ദ്ധനവിന് പരിഹാരമായെങ്കിലും ഈ മേഖലയില്‍ ഇനിയും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ജില്ലയില്‍ ഇതുവരെ വില ഏകീകരണം നടന്നിട്ടില്ല. ഓരോ സ്ഥലത്തും ഓരോ വിലയാണ് ഈടാക്കുന്നത്. അതു കൊണ്ട് വില ഏകീകരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+