റെയിൽവെ പോലിസിന്റെ ജാഗ്രത; ട്രെയിനിൽ നിന്നും വീണ യാത്രക്കാരി അത്ഭുകരമായി രക്ഷപ്പെട്ടു
കണ്ണൂര്‍:റെയില്‍വെ പൊലിസ് ഉദ്യോഗസ്ഥരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ യുവതിയുടെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ചു. കണ്ണൂര്‍റെയില്‍വെ സ്‌റ്റേഷനിലെ രണ്ടു പൊലിസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയില്‍ യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരേം ആറു മണിക്ക് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു ട്രെയിന്‍ യാത്രക്കാരിയുടെ ജീവന്‍രക്ഷിക്കുന്ന രംഗമുണ്ടായത്. എറണാകുളത്തേക്ക് പോകേണ്ടിയിരുന്ന യുവതി മംഗലാപുരം ഭാഗത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസില്‍ കയറുകയായിരുന്നു. ട്രെയിന്‍ മാറി കയറിയത് മനസിലാക്കിയ യുവതി ട്രെയിനില്‍ നിന്നും ചാടി ഇറങ്ങുമ്പോള്‍ സ്ലിപ്പായി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു.
ഇതു കണ്ട റെയില്‍വെ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷും റനീഷും ചേര്‍ന്ന് സന്ദര്‍ഭോചിതമായി ഇടപെട്ട് ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലേക്ക് വീഴുമായിരുന്ന യുവതിയെ സാഹസികമായി തങ്ങളുടെ ജാഗ്രതയില്‍ വലിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. ഇല്ലായിരുന്നുവെങ്കില്‍ യുവതിയുടെ ജീവന്‍ നഷ്ടമാകുമായിരുന്നു ദാരുണമായ ഒരു സംഭവത്തിന് റെയില്‍വെ സ്റ്റേഷന്‍ സാക്ഷിയാകുമായിരുന്നു.

പോലീസുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കണ്ട യാത്രക്കാരും റെയില്‍വെമാനേജരും ഉദ്യോഗസ്ഥരെയും റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനും അഭിനന്ദിച്ചു. റെയില്‍വെ പൊലിസ് യുവതിയെ രക്ഷിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തിയ റെയില്‍വെപൊലിസിനെ അഭിനന്ദിച്ചു കൊണ്ടു നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു യാത്രക്കാരനെയും റെയില്‍വെ പൊലിസ് അതിസാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെടും നേരം ചാടിക്കയറുമ്പോള്‍ പ്‌ളാറ്റ് ഫോമിനും ട്രാക്കിനുമിടെയില്‍ കുടുങ്ങിയപ്പോയ യാത്രക്കാരനെയാണ് റെയില്‍വെപൊലിസ് രക്ഷിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരുസംഭവം കൂടി നടക്കുന്നത്.യാത്രക്കാരുടെ ജാഗ്രതകുറവാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നാണ് റെയില്‍വെ പൊലിസ് പറയുന്നത്. ഈക്കാര്യത്തില്‍ റെയില്‍വെ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ ജാഗ്രതപാലിക്കണമെന്നും റെയില്‍വെ പൊലിസ് മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications