Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും: ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘം കണ്ണൂരിലെത്തി

ഇരിട്ടി: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി( കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘംജില്ലയില്‍ മഴക്കെടുതി ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത്, ഇരിട്ടി താലൂക്കില്‍ കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയില്‍ മാനന്തവാടി ചുരം റോഡ്, കേളകം ഗ്രാമ പഞ്ചായത്തിലെ റോഡുകള്‍ക്കും വീടുകള്‍ക്കും വിള്ളല്‍ വീണ കൈലാസം പടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.

ഞായറാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ എഡിഎംകെ നവീന്‍ ബാബുവിന്റെ നേതൃത്വത്തില്‍ കെഎസ് ഡിഎംഎ ഹസാര്‍ഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് ജി എസ് പ്രദീപ്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ വിജിത്ത് എച്ച് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

knr-loss

പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം ഡി ഡി എം എ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ(ഡിഡിഎംഎ) ആവശ്യപ്രകാരമാണ് വിദഗ്ധ സംഘം എത്തിയത്.

ഓഗസ്റ്റ് നാലിന് രാവിലെ തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച് പഞ്ചായത്ത് അധികാരികളുമായും ജനങ്ങളുമായും മഴയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. പഞ്ചായത്ത് സ്വീകരിക്കേണ്ട നടപടികള്‍ സംഘം നിര്‍ദേശിച്ചു. തലശ്ശേരി തഹസില്‍ദാര്‍ സി പി മണി, കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി, വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാര്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ജയരാജന്‍ മാസ്റ്റര്‍, ശ്രീജ പ്രദീപന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷീബ ഇടയാര്‍, പി സുരേഷ്, ഹസാര്‍ഡ് അനലിസ്റ്റ് എസ് ഐശ്വര്യ, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോളയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന മലബാര്‍ റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്വാറി സംഘം സന്ദര്‍ശിച്ചു. ക്വാറിയുടെ നിലവിലെ സ്ഥിതി സംഘം വിശദമായി പരിശോധിച്ചു. പ്രദേശവാസികളുമായും ചര്‍ച്ചകള്‍ നടത്തി. ക്വാറിയുമായി ബന്ധപ്പെട്ട് ഉടനടി സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് അധികാരികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി.

തുടര്‍ന്ന് സംഘം ഇരിട്ടി താലൂക്കില്‍ കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയില്‍ മാനന്തവാടി ചുരം റോഡില്‍ 30 മൈലില്‍ വലിയ വിള്ളലിന് തുടര്‍ന്ന് റോഡ് ഇടിഞ്ഞ താണ ഭാഗം പരിശോധിച്ചു. വെകിട്ട് എട്ടാം വാര്‍ഡിലെ സെമിനാരി വില്ലയില്‍ ഭൂമി ഇടിഞ്ഞ് താണ ഭാഗം സന്ദര്‍ശിച്ചു.

ഇരിട്ടി തഹസില്‍ദാര്‍ ലാലിമോള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിജോയി കെ പോള്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവരുമായും പ്രദേശവാസികളുമായും സംഘം ചര്‍ച്ച നടത്തി ഉടനടി സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ചു.

കേളകം ഗ്രാമ പഞ്ചായത്തില്‍ റോഡുകള്‍ക്കും വീടുകള്‍ക്കും വിള്ളല്‍ വീണ കൈലാസം പടിയും സംഘം സന്ദര്‍ശിച്ചു. വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് വിലയിരുത്തി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ്, വാര്‍ഡ് മെമ്പര്‍മാരായ സജീവന്‍ പാലുമ്മി, ഷിജി സുരേന്ദ്രന്‍, പ്രദേശവാസികള്‍ എന്നിവരുമായി വിദഗ്ധ സംഘം ചര്‍ച്ചകള്‍ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+