Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഖിയുടെ മരണത്തില്‍ നാട് നടുങ്ങി: ഭര്‍ത്താവ് തീ കൊളുത്തിയ നഴ്‌സിന് ദാരുണാന്ത്യം

കണ്ണൂര്‍: ഭര്‍ത്താവിന്റെ അക്രമത്തില്‍ ഗുരുതരമായി പൊളളലേറ്റ രാഖിയുടെ മരണമറിഞ്ഞ് ചാല ഗ്രാമം നടുങ്ങി. ഭര്‍ത്താവ് മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച യുവതിയാണ് ഒടുവില്‍ മരണത്തിനു കീഴടങ്ങിയത്. ചാലാട് സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ രാഖി (25) യാണ് തിങ്കളാഴ്ച്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഭര്‍തൃവീട്ടില്‍ വച്ചു രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്.

ഭര്‍ത്താവ് സന്ദീപ് തന്നെ തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് രാഖിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം പ്രദേശത്തുള്ള ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്.

rakhi

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. നേരത്തെ യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റു ചെയ്തിരുന്നു. കുടുംബ വഴക്കിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രാഖിആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍ രാഖി ആശുപത്രിയില്‍ നിന്നും മൊഴി നല്‍കിയത് ഇതിനു കടകവിരുദ്ധമായാണ്. ഭര്‍ത്താവ് തിന്നറുപയോഗിച്ചു സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലിസ് കേസെടുത്തത്. അതീവഗുരുതരവാസ്ഥയില്‍ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നഴ്‌സ് കൂടിയായ രാഖി തന്നെ ചികിത്സിച്ച ഡോകടര്‍മാര്‍ നാലു ദിവസം മാത്രമേ ജീവന്‍ നിലനില്‍ക്കൂവെന്ന് പറയുന്നത് കേട്ടതോടെയാണ് ഭര്‍ത്താവിനെതിരെ മരണമൊഴി നല്‍കിയത്. ചാലയിലെ ബിന്ദു-രാജീവന്‍ ദമ്പതികളുടെ മകളാണ് മരിച്ച രാഖി. സഹോദരന്‍: രാഹുല്‍.വളപട്ടണം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+