പെണ്‍കുട്ടിയെ പീഡിപ്പിച്ച മകന് ഒത്താശ; കണ്ണൂരില്‍ പിതാവ് അറസ്റ്റില്‍, പീഡനം വിവിധ സംസ്ഥാനങ്ങളില്‍
കണ്ണൂര്‍: പീഡനക്കേസില്‍ പോലീസ് തിരഞ്ഞ മകന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മയ്യില്‍ കടൂര്‍ സ്വദേശി ബസ് ഉടമ ബാലകൃഷ്ണന്‍ ആണ് പിടിയിലായത്. മാസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

Recommended Video
ഒന്നാം പ്രതി കടൂര്‍ സ്വദേശി അഷിത് പാല്‍ നേരത്തെ പിടിയിലായിരുന്നു. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ മാസമാണ് കര്‍ണാടകയിലെ ബല്‍ത്താങ്ങാടിയില്‍ വച്ച് അഷിത് പിടിയിലായത്. മറ്റു രണ്ടു ബന്ധുക്കളെയും പോലീസ് പിടികൂടി. അഷിതിന് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തതിനാണ് ബന്ധുക്കളെ പിടികൂടിയത്.
അറസ്റ്റിലാകുമെന്ന് കണ്ടതോടെ ബാലകൃഷ്ണനും ഒളിവില്‍ പോയി. കാസര്‍ഗോഡ്, പയ്യന്നൂര്‍ എന്നിവടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍ വിളികള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എല്ലാ പ്രതികളെയും പിടികൂടിയത്.












Click it and Unblock the Notifications