കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ കണ്ണൂരിൽ കൊല്ലപ്പെട്ട റൗഫിന്റെ കുടുംബം; പാർട്ടിക്ക് മൗനം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മുന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ നേതൃത്വം പ്രതികരിച്ചില്ലെന്ന് പരാതി. കണ്ണൂരില്‍ എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട റൗഫിന്റെ കുടുംബമാണ് ലീഗിനെതിരെ തങ്ങളുടെ അമര്‍ഷം വ്യക്തമാക്കിയത്. ഈക്കാര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ നേതൃത്വത്തിന്റെ നടപടിയില്‍ നിരാശയുണ്ടെന്ന് റൗഫിന്റെ സഹോദരന്‍ ഒരു സ്വകാര്യചാനലിനോട് പറഞ്ഞു.

പ്രതിഷേധങ്ങൾക്കിടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിലും പാസായി; നിർണായക മാറ്റങ്ങൾപ്രതിഷേധങ്ങൾക്കിടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിലും പാസായി; നിർണായക മാറ്റങ്ങൾ

എസ്ഡിപിഐ-ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നാണ് റൗഫ് കൊല്ലപ്പെടുന്നത്. നേരത്തെ തന്നെ റൗഫിനെ ആക്രമിച്ചിരുന്നു. അതിനെത്തുടര്‍ന്ന് പരിക്കേറ്റ് കുറെ നാളായി റൗഫ് ആശുപത്രിയിലായിരുന്നുവെന്നും റൗഫിന്റെ സഹോദരന്‍ പറഞ്ഞു.

rauf

ഞാനും എന്റെ ഉപ്പയും സഹോദരങ്ങളും ലീഗ് പ്രവര്‍ത്തകരാണ്. കൊലപാതകത്തിന് ശേഷം ലീഗ് നേതൃത്വം പ്രതികരിച്ചില്ല. അവരാരും വന്നിട്ടുമില്ല. അതില്‍ ഭയങ്കര ദുഖമുണ്ട്. ' ചാലാടിനടുത്തെ ആദികടലായിയില്‍ വെച്ചാണ് വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് തിങ്കളാഴ്ച കൊല്ലപ്പെടുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

കൊലപാതകത്തിന് ശേഷം ലീഗ് നേതാക്കള്‍ അനുശോചിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ കൊലപാതകം സംബന്ധിച്ച അവതാരകയുടെ ചോദ്യത്തിനും ലീഗ് നേതാവ് ലത്തീഫ് പ്രതികരിച്ചിരുന്നില്ല.

English summary
Kannur Rauf murder case: Brother against muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X