കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കട്ട'റൗഫ് വധം: ആയുധങ്ങളുമായി ബൈക്കിലെത്തിയത് ആറുപേര്‍: പിന്നിൽ പൂര്‍വവൈരാഗ്യമെന്ന് സൂചന

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ ആദികടലായില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പൊലിസ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. കണ്ണൂര്‍ സിറ്റി സിഐ പി ആര്‍ സതീശന്റെ നേതൃത്വത്തിലാണ് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നത്. വെറ്റിലപ്പള്ളി സ്വദേശി വെത്തിലപ്പള്ളി സ്വദേശിയും കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫാ(31)ണ് തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്ക് ആദികടലായി ക്ഷേത്രത്തിനു സമീപംവച്ച് വെട്ടേറ്റ് മരിച്ചത്.

ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്

കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്തുമണിയോടെ മരിക്കുകയായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. റൗഫിന്റെ വലതുകാലിനും കൈയ്ക്കും ആഴത്തിലുള്ള വെട്ടലുണ്ട്. വലതു കാല്‍ അറ്റു തൂങ്ങിയ നിലയിലാണ്. ചോരവാര്‍ന്നൊഴുകയാണ് മരണം. ബൈക്കുകളില്‍ വന്ന സംഘത്തിലുണ്ടായരുന്ന ആറു പേരും മുഖംമൂടി ധരിച്ചെത്തിയവരാണെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016 ഒക്ടോബര്‍ 13ന് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായ എം ഫാറൂഖിനെ കൊലപ്പെടുത്തിയ പ്രതിയാണ് റൗഫ്.

kannur

പോലീസ് നോക്കി നില്‍ക്കെ പട്ടാപ്പകല്‍ ഫാറൂഖിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ക്കെതിരേ നിരന്തരം ഭീഷണികളുണ്ടായിരുന്നു. സ്ഥലത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും റൗഫ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനു ശേഷം ബെംഗളൂരില്‍ നിന്നും കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ ഇയാള്‍ അറസ്റ്റിലായിരുന്നു.

കൊലക്കേസില്‍ ജയില്‍ നിന്നും വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകുമ്പോള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളില്‍ ജയില്‍ കിടന്നതിനു ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തിങ്കളാഴ്ച്ച രാത്രി സഹോദരന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിയത്.

English summary
Kannur Rauf murder follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X