കണ്ണൂരിൽ ഫ്രിഡ്ജ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു
കണ്ണൂർ: കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂർ അഴിക്കോട് എഴുത്താണി വീട്ടിൽ ബിന്ദുവിന്റെ വീടിനാണ് തീ പിടിച്ചത്. നാട്ടുകാരും കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. ഫ്രിഡ്ജ് ഭയങ്ക ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാണ് വീട്ടുകാർ പറഞ്ഞത്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സമയത്ത് അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായി. വീടിന് വലിയ രീതിയിൽ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. വീടിന്റെ ഭിത്തിക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Screen Grab
അതേസമയം ഇന്ന് കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റിരുന്നു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിൽ ആണ്.
ജീൻസ് പാന്റിന്റെ കീശയിൽ ആയിരുന്നു ഫോൺ വെച്ചിരുന്നത്, ഇത് പൊട്ടിത്തെറിച്ച് തീപടർരുക ആയിരുന്നു, യുവാവിന്റെ വസ്ത്രങ്ങൾ കത്തിയിരുന്നു. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളി. ഉടൻ ഇദ്ദേഹം തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി. അതിനാൽ പരിക്ക് ഗുരുതരം ആകാതെ രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications