Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവള പുനരധിവാസം: അവഗണനയുടെ കയ്പുനീര്‍കുടിച്ച് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെപ്പോലെ കണ്ണൂര്‍ വിമാനത്താവളത്തിനും വേണ്ടി കുടിയൊഴിക്കുന്നവര്‍ ദുരിതം പേറുന്നു. ഏഴിമല നാവിക അക്കാദമിക്കായി ഭൂമി നല്‍കിയവര്‍ പലരും അവഗണിക്കപ്പെട്ടുവെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിനായി സ്വന്തം കിടപ്പാടം വിട്ടു നല്‍കിയവര്‍ ഗുരുതരമായ പ്രയാസങ്ങളാണ് നേരിടുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിര്‍മ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അനുവദിച്ച പുനരധിവാസ ഭൂമിയില്‍ രണ്ടു വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നാണ് പരാതി. മട്ടന്നൂര്‍ നഗരസഭയിലെ കൊക്കയിലിലാണ് വായന്തോട്, പാറാപ്പൊയില്‍ ഭാഗങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന 57 കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചത്. ഇവിടേക്ക് എത്തിപ്പെടാനുള്ള റോഡ് പോലും ഇതുവരെയായി നിര്‍മ്മിച്ചിട്ടില്ലെന്നും അതിനാല്‍ തങ്ങളുടെ ജീവിതം നരക തുല്യമാണെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പറയുന്നു.

kannur

2017 മെയ് മൂന്നിനാണ് ലൈറ്റ് അപ്രോച്ചിനായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് സ്ഥലത്തിന്റെ വില നിശ്ചയിച്ച് നല്‍കിയത്. തുടര്‍ന്ന് നഗരസഭാ ഓഫീസില്‍ വെച്ച് നറുക്കെടുപ്പിലൂടെ കൊക്കയിലില്‍ പുനരധിവാസ ഭൂമിയും ഓരോരുത്തര്‍ക്കും നല്‍കി. രണ്ടു വര്‍ഷമായിട്ടും സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

റോഡ് നിര്‍മാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായില്ലെന്ന് പ്രദേശത്തുകാര്‍ പറയുന്നു. 11.6 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിന് കാറ്റഗറി വണ്‍ അപ്രോച്ച് ലൈറ്റ് നിര്‍മിക്കാന്‍ വേണ്ടി ഏറ്റെടുക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി ജില്ലാകലക്ടര്‍ക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നു പ്രക്ഷോഭമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+