കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊഴിലുറപ്പ് പദ്ധതിയില്‍ നേട്ടം കൈവരിച്ച് കണ്ണൂര്‍.. ഈ വര്‍ഷം നൽകിയത് 41 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Google Oneindia Malayalam News

കണ്ണൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയ്ക്ക് റെക്കോര്‍ഡ് നേട്ടം. അഞ്ച് വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങളാണ് ഈ വര്‍ഷം നല്‍കാനായത്. 120 കോടി രൂപ ചിലവില്‍ 41 ലക്ഷം തൊഴില്‍ ദിനങ്ങളാണ് ഈ മാസം ആദ്യവാരം വരെ നല്‍കിയത്. മാര്‍ച്ച് 31 ന് അകം 43 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. ജില്ലയിലെ 1205 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസവും 58 കുടുംബങ്ങള്‍ക്ക് 200 ദിവസവും തൊഴില്‍ നല്‍കി എന്ന് ദാരിദ്ര ലഘൂകരണ വിഭാഗം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെഎം രാമകൃഷ്ണന്‍ പറഞ്ഞു.

 ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നത്, വൈറലായി ബിഷപ്പിന്റെ പ്രസംഗം, തുടക്കം 25 വർഷത്തിന് മുമ്പ്, വീഡിയോ ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നത്, വൈറലായി ബിഷപ്പിന്റെ പ്രസംഗം, തുടക്കം 25 വർഷത്തിന് മുമ്പ്, വീഡിയോ

സാമൂഹിക ക്ഷേമ വകുപ്പ്, തദ്ദേശ ഭരണ വകുപ്പ്, തൊഴിലുറപ്പ് മിഷന്‍, എന്നിവയുടെ ഫണ്ടുമായി ചേര്‍ത്ത് അങ്കണവാടി നിര്‍മ്മാണം, കൂടാതെ കാലിത്തൊഴുത്ത് നിര്‍മ്മാണം, കംപോസ്റ്റ് കുഴികള്‍, ചെറിയ തടയണകള്‍ നിര്‍മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചവയാണ്. കൂടുതല്‍പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ,കൂലി,അസംസ്കൃത വസ്തുക്കളുടെ വില അനുവദിക്കല്‍ എന്നിവയുലും കണ്ണൂര്‍ ഏറെ മുന്നിലാണ്.

kannur,MGNREA

മുന്‍ സാമ്പത്തിക വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിച്ചു. ഒരാള്‍ക്ക് 100 ദിനമെന്ന എണ്ണത്തിലും ജില്ല റെക്കോര്‍ഡിട്ടു എന്ന് കണക്കുകള്‍ പറയുന്നു. 2018 19 സാമ്പത്തിക വര്‍ഷത്തില്‍ 8025 തൊഴിലവസരങ്ങളാണ് ഉണ്ടായത്. ഇത് മുന്‍ വര്‍ഷത്തേതിന്‍റെ ഇരട്ടിയാണ്. കൂലി ഇനത്തില്‍ 102 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 72 കോടി രൂപയായിരുന്നു. ചെലവഴിച്ച തുകയിലും ഈ വര്‍ഷം വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം 85 കോടിയാണ് ചെലവഴിച്ചത്.

English summary
Kannur reported a high increase in producing employment for rural in MGNREA program while comparing the former year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X