കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജില്ലയില്‍ ഇതുവരെയുണ്ടായത് 676 അഗ്നിബാധകള്‍, വേനല്‍ കടുത്തതോടെ ജാഗ്രത നിര്‍ദേശം നല്‍കി അഗ്നിശമന സേന

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയുണ്ടായത് 676 തീപിടുത്തങ്ങള്‍. ചെറുതും വലുതുമായ തീപുടത്തത്തിന്‍റെ കണക്കാണിത്. അഗ്നിബാധയുണ്ടെന്ന് അറിയിച്ച് അഗ്നിശമന ഓഫീസിലേക്കെത്തിയ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. രാത്രിയില്‍ തണുപ്പും പകല്‍ സമയങ്ങളിലെ അതി കഠിനമായ ചൂടും തീപിടുത്തത്തിനുള്ള കാരണമാകും എന്ന് പറയുന്നു.

<strong>പെറുവില്‍ ഭൂകമ്പം, 7.3 തീവ്രത രേഖപ്പെടുത്തി, ഭൂകമ്പത്തെ തുടര്‍ന്ന് സൗത്ത് അമേരിക്കയില്‍ സുനാമി ഭീഷണി</strong>പെറുവില്‍ ഭൂകമ്പം, 7.3 തീവ്രത രേഖപ്പെടുത്തി, ഭൂകമ്പത്തെ തുടര്‍ന്ന് സൗത്ത് അമേരിക്കയില്‍ സുനാമി ഭീഷണി

പകല്‍ 37 ഡിഗ്രിക്കടുത്ത് ചൂട് കണ്ണൂരില്‍ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചപ്പുചവറുകള്‍ക്ക് തീയിടുമ്പോള്‍ പോലും ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നു. കൊച്ചിയിലെ പാരഗണ്‍ ഗോഡൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ജില്ലയിലെ കെട്ടിട സമുച്ചയങ്ങളില്‍ അഗ്നിശമന സൗകര്യ പരിശോധന ആരംഭിച്ചിരിക്കയാണ്. ഇതിനായി മൂനംഗ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

Fire

ബഹുനില കെട്ടിടങ്ങള്‍ ഷോപ്പിങ് മാളുകള്‍,തിയേറ്ററുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടക്കുന്നുണ്ട്. വ്യവസായ കേന്ദ്രങ്ങളിലടക്കം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്ക്വാഡ് റിപ്പോര്‍ട്ട് നല്‍കും. ആവശ്യത്തിന് ഫയര്‍ സ്റ്റേഷനില്ലാത്തതും നിലവില്‍ ഉള്ളിടത്ത് അമ്പതിലധികം ഒഴിവുകളും ആണ് അത്യാവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ അഗ്നിശമന സേനയക്ക് മുന്നില്‍ തടസമാകുന്നത്.

വേനല്‍ ശക്തമാകുന്നതോടെ അഗ്നിബാധ ഇല്ലാതാക്കാന്‍ വേണ്ട മുന്‍കരുതലും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. പാചക വാതക സിലിണ്ടര്‍ ശ്രദ്ധയോടെ ഉപയോഗിക്കുക, ടാങ്കുകളില്‍ വെള്ളം സംഭരിച്ചു വയ്ക്കുക, അഗ്നിശമനസേനയെ വിളിക്കുമ്പോള്‍ കൃത്യമായ സ്ഥലവും ഫോണ്‍ നമ്പറും നല്‍കുക എന്നീ കാര്യങ്ങളും ശ്രദ്ധയില്‍ പെടുത്തണമെന്ന് അഗ്നിശമനസേന പറയുന്നു.

English summary
Kannur reported over 676 fire accident till now says kannur fire force, due to the hot summer season adequate care should be given to not getting fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X