Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ റവന്യൂ ജില്ലാസ്‌കൂള്‍ കലോത്‌സവം: പരിചമുട്ടുകളിയില്‍ സമഗ്രാധിപത്യവുമായി പയ്യന്നൂർ

തലശേരി: കണ്ണൂര്‍ ജില്ലാ റവന്യൂകലോത്സവത്തില്‍ പരിചമുട്ടുകളിയില്‍ പയ്യന്നൂര്‍ ഷേണായീസിന്റെ ആധിപത്യം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ എ.ഗ്രേഡോടെ ഒന്നാമതെത്തി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയിരിക്കുകയാണ് പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായീസ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍.

ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം പരിചമുട്ടുകളിയില്‍ ഷേണായീസ് സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആധിപത്യം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 6 ടീമുകള്‍ മത്സരിച്ചപ്പോള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 3 ടീമുകളും മാറ്റുരച്ചു. 2 വിഭാഗത്തിലും വ്യക്തമായ ആധിപത്യമുറപ്പിച്ചാണ് പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ഷേണായീസ് സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജേതാക്കളായത്. ചുവടുകള്‍ പിഴക്കാതെ ദ്രുതതാളത്തിലൂടെ കാണികളുടെ മനം കവരാനും പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ടീമിനായി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ സിബി കണ്ടങ്കാളിയുടെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ പരിചമുട്ടുകളി അഭ്യസിച്ചത്. എ.ഗ്രേഡുമായി സംസ്ഥാന കലോത്സവത്തില്‍ കണ്ണൂരിനെ പ്രതിനിധീകരിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഷേണായിസ് ടീം ആഗ്രഹിക്കുന്നില്ല.

parijamuttukali

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ശനിയാഴ്ച തിരശീലവീഴുന്ന പശ്ചാത്തലത്തില്‍ നാലാം ദിവസവും ഉപജില്ലകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.കണ്ണൂര്‍ നോര്‍ത്താണ് ബഹുദൂരം മുന്‍പില്‍.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലോല്‍സവത്തിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഉപജില്ലകളില്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലാാംദിനവും വാശിയേറിയ മത്സരം തന്നെയാണ് ഓരോ വേദിയിലും നടക്കുന്നത്.നിലവിലെ പോയിന്റ് നില അനുസരിച്ച് എച്ച് എസ് എസ് ജനറല്‍ വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മുന്നേറ്റം തുടരുകയാണ്. തൊട്ടുപിന്നാലെ പയ്യന്നൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്.ഇന്ന് രാവിലെ സെന്റ് പീറ്റേഴ്‌സ് യു.പി.സ്‌കൂള്‍ ചാലില്‍ ബാന്റ് മേളം അരങ്ങേറി. ബാന്റ് മേളം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തെരാസസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും സെന്റ് തെരാസസ് എ.ഐ.എച്ച്.എസ്.എസ്ഒന്നാം സ്ഥാനം നേടി.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+