Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായ കൊവിഡ് രോഗബാധപകര്‍ച്ച ഇരിട്ടി മേഖലയിൽ പരിഭ്രാന്തി

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായ കൊവിഡ് രോഗബാധപകര്‍ച്ച ഇരിട്ടി മേഖലയെ മുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തുന്നു. ഇതിനിടെ ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ രണ്ടുപേര്‍ മരണമടയുകയും ചെയ്തതോടെ സ്ഥിതി ആശങ്കാജനകമായിരിക്കുകയാണ്. ഇതോടെ കടുത്ത നിയന്ത്രണങ്ങളുമായി പൊലിസും ആരോഗ്യവകുപ്പ് അധികൃതരും രംഗത്തു വന്നിരിക്കുകയാണ്. ഇരിട്ടി നഗരത്തിന്റെ പ്രധാന ഭാഗമായ എട്ടാം വാര്‍ഡായ നേരംപോക്ക് നരിക്കുണ്ടം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ വാര്‍ഡിലേക്ക് പ്രവേശിക്കാനുള്ള എല്ലാ റോഡുകളും പൊലിസ് അടച്ചുപൂട്ടിയിരിക്കുകയാണ്.

ഇരിട്ടിനേരംപോക്ക് റോഡ് ആശുപത്രി റോഡ് അടച്ചതിനാല്‍ ഇത് വഴിയോ, പയഞ്ചേരി മുക്ക് റോഡ് വഴിയോ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇനി എത്താന്‍ കഴിയില്ല. ആശുപത്രിയില്‍ എത്തേണ്ടവര്‍ കീഴൂര്‍ആശുപത്രി റോഡ് ഉപയോഗിക്കേണ്ടി വരുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

 coran-093-1

ഇരിട്ടി നേരംപോക്ക-്പ്രഗതി കോളേജ് റോഡും, നേരംപോക്ക-്‌നരിക്കുണ്ടം റോഡും പോലീസ് അടച്ചുപൂട്ടി. എട്ടാം വാര്‍ഡില്‍ 58കാരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരംപോക്ക് റോഡില്‍ ഇയാളുടെ ഉടമസ്ഥതയില്‍ ഒരു ചായക്കടയും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗബാധിതന് നിരവധി പേരുമായി സമ്പര്‍ക്കമുള്ളതായാണ് കരുതുന്നത്.

നേരംപോക്കിലെ നമ്പീശന്‍സ് ഡയറി ആന്റ് കഫേ എന്ന സ്ഥാപനത്തില്‍ 3107 മുതല്‍ എത്തിയവരും ഇടപാടുകള്‍ നടത്തിയവരും ആരോഗ്യ വകുപ്പിനെയോ പോലീസിനെയോ വിവരം അറിയിക്കണമെന്ന അറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നേരംപോക്കിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കം നിരവധിപേരെ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നേരംപോക്ക് റോഡിലെ കടകളും പോലീസ് അടപ്പിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായ രേ ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 20 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടത് ആശ്വാസകരമായി.

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1512 ആയി. 10 പേര്‍ കൊവിഡ് ബാധിച്ചും എട്ട് പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 501 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പാനൂര്‍ സ്വദേശികളായ 33കാരന്‍, 27കാരി, ആറുവയസ്സുകാരന്‍, ചെറുപുഴ സ്വദേശി 22കാരന്‍ എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. തലശ്ശേരി സ്വദേശികളായ 58കാരി, 13കാരി, മുഴപ്പിലങ്ങാട് സ്വദേശി 54കാരന്‍, കതിരൂര്‍ സ്വദേശി 58കാരന്‍ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാനൂര്‍ സ്വദേശി 35കാരന്‍ എന്നിവര്‍ പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നും മുണ്ടേരി സ്വദേശികളായ 39കാരന്‍, 34കാരന്‍, ആന്തൂര്‍ സ്വദേശി 26കാരന്‍, ശ്രീകണ്ഠാപുരം സ്വദേശി 30കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 19കാരന്‍, രാമന്തളി സ്വദേശി 25കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 35കാരന്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗമുക്തി നേടി. സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ചെങ്ങളായി സ്വദേശി 40കാരി, തളിപ്പറമ്പ് സ്വദേശികളായ 39കാരി, 13കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചെമ്പിലോട് സ്വദേശി 19കാരന്‍ എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+