Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുവപ്പുനാട അഴിഞ്ഞു, കണ്ണൂര്‍ റൂറല്‍ പൊലിസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ സ്ഥാപിക്കും

തളിപറമ്പ്: സര്‍ക്കാര്‍ നടപടികളുടെ ചുവപ്പുനാട അഴിഞ്ഞതോടെ കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ റൂറല്‍ പൊലിസ് ആസ്ഥാനത്തിന് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഈ കാര്യത്തിലുള്ള അനിശ്ചിത്വം നീങ്ങിയത്ഇതിനായി മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് അഞ്ച്ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ഇവിടെ 10 ഏക്കര്‍ സ്ഥലമാണ് റൂറല്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നത്. കെ.എ.പി കോമ്പൗണ്ടിന് വടക്കു കിഴക്ക് ഭാഗത്താണ് സ്ഥലം അനുവദിച്ചത്. പുതിയ ജില്ലാ പോലീസ് ഓഫീസ്, ഐ.ടി സെല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈം റിക്കാര്‍ഡ് ബ്യൂറോ, ജില്ലാ ക്രൈംബ്രാഞ്ച്, സൈബര്‍സെല്‍, വയര്‍ലെസ് യൂണിറ്റ്, വിമന്‍സ് സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍, ഡി.പി.സി ക്യാമ്പ് ഓഫീസ്, വാഹന പാര്‍ക്കിംഗ് കേന്ദ്രം, മിനി പരേഡ് ഗ്രൗണ്ട്, കാന്റീന്‍, എന്നിവക്ക് പുറമെ ഫ്‌ളാറ്റ് മോഡല്‍ ക്വാര്‍ട്ടേഴ്‌സുകളും സ്ഥാപിക്കും.

 kannur-polce-

നേരത്തെ പരിയാരം ഔഷധിയുടെ അധീനതയിലുള്ള 10 ഏക്കര്‍ സ്ഥലം പോലീസ് ആസ്ഥാനത്തിന് അനുവദിക്കാന്‍ ധാരണയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ ഒരു ഭാഗം പരിയാരത്ത് തന്നെ സ്ഥാപിക്കുമെന്നും നിലവില്‍ മാങ്ങാട്ടുപറമ്പില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം അപര്യാപ്തമാണെന്നുമുള്ള അഭിപ്രായം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. നിയമനിര്‍മണ സംവിധാനത്തിന്റെ സൗകര്യത്തിനു വേണ്ടിയാണ്കണ്ണൂര്‍ജില്ലയിലെ പൊലിസിനെസിറ്റിയെന്നുംറൂറലെന്നുമായി ആഭ്യന്തരവകുപ്പ് വിഭജിച്ചത്.

കണ്ണൂര്‍ സിറ്റി പൊലിസ്‌ കമ്മിഷണറുടെ ആസ്ഥാനം നേരത്തെയുണ്ടായിരുന്ന കണ്ണൂര്‍ നഗരത്തിലും റൂറല്‍ എസ്.പിയുടെ ആസ്ഥാനമായി കെ. എ. പി മാങ്ങാട്ടുപറമ്പിലെ ആസ്ഥാനം മാറ്റുകയായിരുന്നു. ഇതോടെയാണ് ഇവിടെ സ്ഥിരംസംവിധാനം വേണമെന്ന ആവശ്യം പൊലിസ് സേനയില്‍ നിന്നുയര്‍ന്നത്. റൂറല്‍ പൊലിസിന്റെ ഉത്തരവാദിത്വം റൂറല്‍ എസ്.പി ഹേമലതയാണ് നിര്‍വഹിച്ചുവരുന്നത്. റൂറല്‍ തന്നെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+