Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പറായി ബിജു പറശിനിയുടെ കരവിരുതിലുണ്ടായ 'ഹെലികോപ്റ്റര്‍'

മയ്യില്‍: കുട്ടിക്കാലത്ത് ആകാശത്തില്‍ ഇരമ്പിപ്പായുന്ന ഹെലികോപ്റ്ററില്‍ സഞ്ചരിക്കുകയെന്നത് കണ്ണൂര്‍ പറശിനി കടവിലെ ബിജു പറശിനിയുടെ(39) മോഹങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഒരുസാധാരണ കുടുംബത്തില്‍ ജനിച്ചതിനാല്‍ അന്നത് നടന്നില്ല. മുതിര്‍ന്നപ്പോള്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ തന്നെ നിര്‍മ്മിച്ചു കുട്ടിക്കാലത്തെ തന്റെ ആഗ്രഹം സാക്ഷാതകരിച്ചിരിക്കുകയാണ് ബിജു പറശിനിയെന്ന യുവാവ് കണ്ണൂര്‍ ജില്ലയിലെ പറശിനി കടവിലാണ് ഈ അപൂര്‍വ്വ നിര്‍മ്മിതിയുള്ളത്.

ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററില്‍ ആര്‍ക്കും കയറാം ഉല്ലസിക്കാം. ആറു ദിവസം കൊണ്ടാണ് ജി.ഐ ഷീറ്റ് മെറ്റല്‍ പ്‌ളേറ്റ് പൈപ്പ് തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചു ബിജു പറശിനി മെറ്റല്‍ ആര്‍ട്ട് വര്‍ക്കിലുടെ ഹെലികോപ്റ്ററിന്റെ മിനിയേച്ചര്‍ മോഡല്‍ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ഹെലികോപ്റ്ററാണെന്നേ ആരും പറയുകയുള്ളൂ അത്ര മാത്രം സൂക്ഷ്മതയും ഫിനിഷിങ്ങും ഈ വര്‍ക്കിനുണ്ട്.

biju

ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ലാന്‍ഡിങ് സ്‌ക്വിഡ് പറന്ന് ഉയരാന്‍ സഹായിക്കുന്ന വലിയ പങ്ക, മൂന്ന് പേര്‍ക്ക് ഇരിക്കാനുള്ള സീറ്റ്, പൈലറ്റിന് ഹെലികോപ്റ്റര്‍ റൈഡ് ചെയ്യാനുള്ള ഏരിയ എന്നിവയടക്കം ഹെലികോപ്റ്റിന്റെ ഉള്‍ഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. മെറ്റല്‍ ആര്‍ട്ട് വര്‍ക്കില്‍ നേരത്തെ കഴിവുതെളിയിച്ച ബിജു ധര്‍മ്മശാലയില്‍ നടത്തിയ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലില്‍ മെറ്റല്‍ ആര്‍ട്ട് വര്‍ക്കില്‍ ഒരുക്കിയ പ്രവേശന കവാടം ഏറെ ശ്രദ്ധേയമായിരുന്നു.

തലശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന സംസ്ഥാന ബഡ്‌സ് സ്‌കൂള്‍ കലോത്സവ കവാടത്തിനായി നിര്‍മ്മിച്ച ചിത്രശലഭങ്ങളുടെ മെറ്റല്‍ വര്‍ക്കും ഈ കലാകാരന് ഏറെ കൈയ്യടി നേടി കൊടുത്തു.. ചെറുതും വലുതുമായ ഒട്ടേറെ മെറ്റല്‍ ആര്‍ട്ട് വര്‍ക്കുകളും ബിജു പറശിനി ചെയ്തിട്ടുണ്ട്. വരും കാലങ്ങളില്‍ മെറ്റല്‍ ആര്‍ട്ട് വര്‍ക്കുകള്‍ക്ക് പ്രാധാന്യമേറെയാണെന്ന് ബിജു പറയുന്നു. സ്‌കൂളുകളിലും ക്യാംപസുകളിലും ഇത്തരം മെറ്റല്‍ ആര്‍ട്ട് വര്‍ക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ഉല്ലാസം നല്‍കും. പാര്‍ക്കുകളിലും റിസോര്‍ട്ടുകളിലും ഓപ്പണ്‍ ഹോട്ടലുകളിലും മെറ്റല്‍ ആര്‍ട്ട് വര്‍ക്കുകള്‍ ആരെയും ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്.

വീടുകളില്‍ ഇന്റിരിയറായും മെറ്റല്‍ ആര്‍ട്ട് വര്‍ക്കുകള്‍ ഇപ്പോള്‍ ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന് ബിജു പറയുന്നു. റസ്റ്റോറന്റായി ഉപയോഗിക്കാന്‍ സാധിക്കു ന്ന വലിയ ബസിന്റെ മാതൃക.മനോഹരമായ ഒരു വന്‍മരം തുടങ്ങി നിരവധി പദ്ധതികള്‍ ബിജുവിന്റെ മനസിലുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുയിടങ്ങളില്‍ കണ്ടുവരാറുള്ള മെറ്റല്‍ ആര്‍ട്ട് വര്‍ക്കുകള്‍ കേരളത്തിലും ചെയ്തു തുടങ്ങിയതോടെ ഇത്തരം നിര്‍മ്മിതികള്‍ക്ക് ആവശ്യക്കാരും കൂടി വരികയാണെന്നാണ് ബിജു പറശിനി പറയുന്നത്.

2004 കാലഘട്ടത്തില്‍ വെല്‍ഡിങ് ജോലി പഠിക്കാനായി ധര്‍മ്മശാലയിലെ എന്‍ജിനിയറിങ് കോളേജിന് സമീപമുള്ള ഷോപ്പില്‍ ജോലി ചെയ്യുമ്പോഴാണ് ബിജുവിന് മെറ്റല്‍ ആര്‍ട്ടില്‍ താല്‍പ്പര്യം ഉടലെടുത്തത്. അന്ന് എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിവിധ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ഫ്രെയിം നിര്‍മ്മിക്കാന്‍ ഈ ഷോപ്പില്‍ വരാറുണ്ടായിരുന്നു. ഈ നിര്‍മ്മിതികളാണ് ബിജുവിനെ മെറ്റല്‍ ആര്‍ട്ടിലേക്ക് ആകര്‍ഷിച്ചത്. അമ്മ ജാനകിയും ഭാര്യ അഖിലയും മക്കളായ ആദവും ആദ്വികും ബിജുവിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ ബിജുവിന്റെ ഹെലികോപ്റ്ററിന്റെ ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധിയാളുകളാണ് പറശിനിക്കടവിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+