കണ്ണൂരിലെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ധര്‍മടം തീരത്ത് ഒരുങ്ങുന്നു
തലശേരി: കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ധര്‍മടം ബീച്ച് ടൂറിസം സെന്ററില്‍ ഒരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ഒരുക്കുന്നത്. ധര്‍മടം ടൂറിസം സെന്ററില്‍ വെഡ്ഡിങ് കേന്ദ്രത്തിനുള്ള എല്ലാ സൗകര്യവും ഉണ്ടെന്ന വിലയിരുത്തലില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലാണ് സംസ്ഥാന ടൂറിസം വകുപ്പിനു പദ്ധതി രേഖ സമര്‍പ്പിച്ചത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, ടൂറിസം സാധ്യതകള്‍ മുഴുവന്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തി വരുന്ന കല്യാണ ചടങ്ങുകള്‍ക്കു പകരം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മുന്‍കൂര്‍ ആയി ബുക്ക്ചെയ്ത് ലോകത്തെവിടെ നിന്നുള്ളവര്‍ക്കും ഇവിടെയെത്തി വിവാഹം കഴിക്കാം. വരന്റെയും വധുവിന്റെയും ക്ഷണിക്കപ്പെട്ട അതിഥികളെ ഉള്‍പ്പെടുത്തി വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ഡെസ്റ്റി നേഷന്‍ വെഡ്ഡിങ്. രണ്ടുമുതല്‍ നാലുദിവസം വരെ നീളുന്ന പാക്കേജ് ആയി വിവാഹം നടത്താനാകും.

സ്ഥല സൗകര്യം, യാത്രാ സൗകര്യം, താമസ സൗകര്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഇത്തരം വിവാഹങ്ങള്‍ക്ക് വേദി തിരഞ്ഞെടുക്കുക. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളാണ് ഡെസ്റ്റിനേഷന്‍ വിവാഹങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍. വയനാട്, മൂന്നാര്‍ എന്നിവിടങ്ങളിലും ഇത്തരത്തില്‍ വിവാഹം നടക്കുന്നുണ്ട്. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം കോവളത്താണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ധര്‍മടത്തും
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തുറക്കുന്നത്. പയ്യാമ്പലം ഗെസ്റ്റ് ഹൗസ് പാത്ത് വേ, പയ്യാമ്പലം ബീച്ച്, ചാല് ബീച്ച്, ധര്‍മടം തുരുത്ത്, ചൂട്ടാട് ബീച്ച്, പാലക്കയം തട്ട് എന്നിവിടങ്ങള്‍ വെഡ്ഡിങ് ഷൂട്ടിങ്ങിന് അനുയോജ്യമാണ്. ഇവിടങ്ങളില്‍ സെറ്റ് ഇട്ട് ഷൂട്ടിങ് നടത്തുകയുമാകാം. ആഭ്യന്തര ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണ് വിനോദ സഞ്ചാരവകുപ്പ് പുതിയ പദ്ധതികളുമായി രംഗത്തുവന്നത്. ന്യു ജനറേഷന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സെല്‍ഫി പോയന്റുകളും ഒരുക്കിയിട്ടുണ്ട്. തലശേരി ഹെറിറ്റേജ് ടൂറിസം പദ്ധതി, മുഴപ്പിലങ്ങാട് തലശേരി ടുറിസം വേ പദ്ധതി എന്നിവ അന്തിമ ഘട്ടത്തിലാണ്. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ബോട്ടുജെട്ടികളും സജ്ജമായിട്ടുണ്ട്. വളപട്ടണം പുഴയിലുടെ ജലവിനോദയാത്രയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications