കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ ക്വാറികള്‍ക്ക് ജില്ലാഭരണകൂടത്തിന്റെ മൂക്കുകയര്‍

Google Oneindia Malayalam News

കൊട്ടിയൂര്‍: കണ്ണൂര്‍ ജില്ലയില്‍ അനിയന്ത്രിതമായി പെരുകുന്ന കരിങ്കല്‍, ചെങ്കല്‍ക്വാറികള്‍ക്ക് ജില്ലാഭരണകൂടത്തിന്റെ മൂക്കുകയര്‍. കണ്ണൂര്‍ ജില്ലയിലെമലയോരപ്രദേശങ്ങളില്‍ നൂറിലേറെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് നടപടിയുമായി ജില്ലാഭരണകൂടം രംഗത്തുവന്നത്.

ഈ സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലും കനത്തമഴയും കണക്കിലെടുത്ത് ഈമാസം ഏഴുവരെയുണ്ടായിരുന്ന ക്വാറികളുടെ നിരോധനം 15വരെ നീട്ടിയതായി കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അറിയിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി, നിടുംപുറം ചാല്‍ എന്നിവടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലികമായി നീട്ടിവെച്ചത്.

kannur


കണ്ണൂരിലെ മലയോരത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ ഉരുള്‍പൊട്ടലിനു കാരണമാവുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. പലയിടങ്ങളിലും പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇന്നലെ പാനൂരിലെ വാഴമലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഈസാഹചര്യത്തിലാണ്ജില്ലാഭരണകൂടം ക്വാറികള്‍ക്കെതിരെ നിലപാട് ശക്തമാക്കി. നിരോധനക്കാലയളവ് കഴിഞ്ഞാല്‍ റവന്യൂവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതില്‍ തീരുമാനവുകയുള്ളൂ. അതുവരെ ലൈസന്‍സ് മരവിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

കഴിഞ്ഞ ദിവസം മന്ത്രി എം.വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗമാണ് ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ക്വാറി ഉടമകള്‍ കടുത്ത പ്രതിഷേധത്തിലാണ്. അനധികൃത ക്വാറികള്‍ നിരോധിക്കുന്നതിനു പകരം ജിയോളജി വകുപ്പിന്റെ അനുമതിയുള്ള ക്വാറികളും നിര്‍ത്തലാക്കിയത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകളുടെ ഉപജീവനം മുട്ടിക്കുകയാണെന്നാണ്പരാതി. ചെങ്കല്‍, കരിങ്കല്‍ ക്വാറികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളായ ഇതരസംസ്ഥാനക്കാര്‍ ഭൂരിഭാഗവും സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്. കര്‍ണാടക, ബംഗാള്‍, ഒഡീഷ എന്നിവടങ്ങളിലുള്ളവരാണ് ക്വാറി തൊഴിലാളികള്‍ ഭൂരിഭാഗവും. എന്നാല്‍ ക്വാറികളെ ആശ്രയിച്ചുജീവിക്കുന്ന തദ്ദേശിയരായ ലോറി ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധിയിലാണ്. നിലവില്‍ ഖനനംനടക്കുന്ന പണകളില്‍ നിന്നു പോലും ഇവര്‍ക്ക് ചെങ്കല്ലും ജെല്ലിയും കിട്ടുന്നില്ലെന്ന പരാതിയുണ്ട്.കൂടുതല്‍ വിലകിട്ടുന്നതിനാല്‍ മലപ്പുറമടക്കമുള്ള ഇതരജില്ലകളിലേക്കാണ് കണ്ണൂരില്‍ നിന്നും ചെങ്കല്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിനെതിരെ മാതമംഗലത്ത്പ്രദേശവാസികളും ലോറി ഡ്രൈവര്‍മാരും സമരത്തിലാണ്.

English summary
Kannur's quarries turn the nose of the district administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X