Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂട്ടാട് കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. കര്‍ണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിന്തന്‍ (27)നെ മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ അയ്യപ്പ തീര്‍ത്ഥാടകസംഘത്തില്‍പ്പെട്ട ഇവര്‍ കടല്‍തീരം കണ്ടപ്പോള്‍ കുളിക്കാനിറങ്ങിയതായിരുന്നു. കടലിലേക്ക് ഇറങ്ങിയ ശശാങ്ക് തിരയില്‍പ്പെട്ട് ഒലിച്ചു പോവുകയായിരുന്നു.

ASD

ശശാങ്ക് തിരയില്‍പ്പെട്ടു മുങ്ങിതാഴുന്നതു കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കുകയും കരച്ചില്‍ കേട്ടെത്തിയ മത്സ്യ തൊഴിലാളികള്‍ തോണിയെടുത്ത് കടലില്‍ തെരച്ചില്‍ നടത്തുകയുമായിരുന്നു.

ശശാങ്കിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിട്ടുണ്ട്. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. കഴിഞ്ഞ ദിവസം തലശേരി - കണ്ണൂര്‍ റോഡിലെ തോട്ടട നടാല്‍ റെയില്‍വേ ഗേറ്റിന് സമീപം ചായ കുടിക്കാനിറങ്ങിയപ്പോള്‍ കര്‍ണ്ണാടക സ്വദേശിയായ ശബരിമല തീര്‍ത്ഥാടകന്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.

ഇതിനു ശേഷമാണ് മറ്റൊരു ദുരന്തം കൂടിയുണ്ടായത്. 20 അംഗ സംഘമാണ് ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ഇതില്‍ രണ്ടു പേരാണ് പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറ ങ്ങിയത്. അപകട സാധ്യതയുള്ള സ്ഥലമായിട്ടും ഇവിടെ ലൈഫ് ഗാര്‍ഡില്ലാത്തതും മുന്നറിയിപ്പു ബോര്‍ഡുകളില്ലാത്താതുമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ചൂട്ടാട് ബീച്ചിലെ കടലിന്റെ ആഴവും പരപ്പും അറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മത്സ്യ തൊഴിലാളികളും നാട്ടുകാരുമാണ് ഇവിടെ വിനോദ സഞ്ചാരികളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+