Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഏഴ് വയസ്സുകാരൻ മരിച്ചു

തലശേരി: കണ്ണൂർ നഗരത്തിനടുത്തുള്ള വാരത്ത് ദുരൂഹ സാഹചര്യത്തിൽ ഏഴു വയസുകാരനെ വീട്ടുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വേനലവധിക്ക് മാതാവിനൊപ്പം വീട്ടിൽ താമസിക്കാൻ വന്ന ഏഴു വയസുകാരനാണ് വീട്ടിലെ തൊട്ടിലായി കെട്ടിയ സാരിയിൽ കഴുത്തു കുടുങ്ങി ദാരുണമായി മരിച്ചത്.

തലശേരി കുയ്യാലി സ്വദേശി രജീഷ് - ശരണ്യ ദമ്പതികളുടെ മകൻ റിജ്വലാണ് മരിച്ചത് ബുധനാഴ്ച്ച രാവിലെ ശരണ്യവാരം കടാങ്കോട്ടെ വീട്ടിൽ വെച്ചാണ് അപകടം. വേനലവധി കാലത്ത് അമ്മ ശരണ്യയോടൊപ്പം അമ്മയുടെ വീട്ടിൽ താമസിക്കാൻ വന്നതായിരുന്നു കുട്ടി. മറ്റു കുട്ടികളോടെപ്പം കളിക്കുന്നതിനിടെയിൽ വഴക്കു കൂടിയതിന് അമ്മ ശരണ്യവഴക്കു പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

 kannur-map-

ഇതേ തുടർന്ന് കുട്ടി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അൽപ നേരം കഴിഞ്ഞ് വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് കുട്ടിയെ സാരിയിൽ തല കുടുങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് ചക്കരക്കൽ സി ഐ വിനോദൻ പറഞ്ഞു.

ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. കണ്ണൂരിൽ കുരുന്നുകൾ അപകടത്തിൽപ്പെട്ടു മരിക്കുന്ന സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വീടുകളിൽ കളിക്കുന്നതിനിടെയിൽ കുട്ടികൾ അപകടത്തിൽപ്പെടുന്നത് രക്ഷിതാക്കളുടെ ജാഗ്രത കുറവു കൊണ്ടാണെന്ന് പോലീസ് പറയുന്നു.

രണ്ടു മാസങ്ങൾക്കു മുൻപ് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിനടുത്തെ എരുവേശിയിൽ ഒരു ബാലികയും ഊഞ്ഞാലിൽ കുടുങ്ങി മരിക്കുകയുണ്ടായി. വീടിനകത്തെ മുറിയില്‍ സാരികെട്ടി ഊഞ്ഞാലാടുന്നതിനിടയില്‍ കഴുത്തിന് കുടുങ്ങി പതിനൊന്നു വയസ്സുകാരിയാണ് ദാരുണമായി മരിച്ചത്.. ഏരുവേശ്ശി കോട്ടക്കുന്നില്‍ താമസിക്കുന്ന മുരിങ്ങനാട്ടുപാറയില്‍ സജി _ സിന്ധു ദമ്പതിയുടെ മകള്‍ അശ്വതിയാണ് (11) ദാരുണമായി മരിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യുപി സ്‌ക്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കുടിയന്മല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+