• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രകൃതിസ്നേഹം തൊട്ടറിയുന്ന ഇലമർമ്മരമായി ആൻഡ്രിയ: ഹ്രസ്വചിത്രം പ്രദർശനത്തിനൊരുങ്ങുന്നു!!

  • By Desk

കണ്ണൂർ: ആൻ ട്രീസയെന്ന 12 കാരിയ്ക്ക് പ്രകൃതിയെന്നാൽ സ്വന്തം ജീവിതം തന്നെയാണ്. പുൽമേടുകളിൽ മതി തീരുവോളം ഓടിക്കളിക്കാൻ കൊതിയുണ്ടെങ്കിലും വെല്ലുവിളികളെ കഴിവ് കൊണ്ട് കീഴടക്കുകയാണ് ഈ പെൺകുട്ടി. തന്റെ സർഗശേഷിയിലുടെ പ്രകൃതിയെ തൊട്ടറിയുകയാണ് ഈ കൊച്ചു മിടുക്കി. കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശിനിയായ ആൻഡ്രിയ ജോർജ് ജോസഫ് മാളിയേക്കലിൻ്റെയും ട്രീസയുടെ മൂന്നാമത്തെ മകളാണ് 12 കാരിയായ ആൻ ട്രീസ. ഭിന്നശേഷിയും അതോടൊപ്പം രണ്ടു കാലുകൾക്കും ചലനശേഷിയും നഷ്ടപ്പെട്ട ആൻട്രീസയ്ക്ക് എറ്റവും ഇഷ്ടം പ്രകൃതി സ്നേഹം തുളുമ്പുന്ന വീഡിയോകളും അത്തരത്തിലുള്ള സിനിമകളുമാണ് .

സ്വർണ്ണക്കടത്തിന്റെ മറവിൽ ഹവാലയും: ഒരു വർഷത്തിനിടെ 100 കോടി സമാഹരിച്ചു, കൂടുതൽ പേരെ തപ്പി ഇഡിയും!

വീട്ടുകാർക്കൊപ്പം ആൻ ട്രീസയുമായി സ്നേഹവും സന്തോഷവും പങ്കുവെക്കാനായി ഇരിക്കൂർ ബിആർസി യിലെ അധ്യാപികമാരും ഇടയ്ക്കെല്ലാം ആൻട്രീസയുടെ വീട്ടിലെത്താറുണ്ട്. ഓരോ തവണയെത്തുമ്പോഴും ആൻട്രീസയ്ക്ക് ചോദിച്ചറിയാനുള്ളത് പ്രകൃതിയെക്കുറിച്ച് മാത്രമാണ്. അൻട്രീസയുടെ വിശേഷങ്ങൾ ബിആർസി യിലെ അധ്യാപികമാരിലൂടെ അറിഞ്ഞ ചേപ്പറമ്പ് എഎൽപിസ്കൂളിലെ അധ്യാപകൻ സികെ സുധീഷും ഒരിക്കൽ ആൻട്രീസയുടെ വീട്ടിൽ എത്തി. ആൻട്രീസയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായിട്ടായിരുന്നു അധ്യാപകന്റെ വരവ്.

പ്രകൃതി സ്നേഹത്തെ പ്രത്യേക ദിശയിലൂടെ നോക്കി കാണുന്നതും അങ്ങനെ ജീവിക്കുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിന് മുന്നിലേക്ക് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന 'ഇല മർമരങ്ങൾ' എന്ന ഹൃസ്വചിത്രത്തിന്റെ കഥ കേൾപ്പിച്ചപ്പോൾ ആ കഥയിലെ അനു എന്ന കുട്ടിയായി സ്വന്തം വൈകല്യങ്ങൾ മറന്ന് അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് ആൻട്രീസ അറിയിക്കുകയും ചെയ്തു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ മലയാളസിനിമയിൽ എത്തി പിന്നീട് ഒട്ടേറെ സിനിമകളിലൂടെയും ടി വി പ്രോഗ്രാമിലൂടെയും ഹൃസ്വചിത്രത്തിലു ഇതിനകം തന്നെ ജനശ്രദ്ധ നേടിയ പയ്യാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സദാനന്ദൻ ചേപ്പറമ്പാണ് ആൻട്രീസയുടെ അച്ഛനായി എത്തുന്നത്. ഇവരെ കൂടാതെ സികെ സുധീഷ്, ഉമേഷ്, എൻഎ യശോദ അമ്മ, മയൂഖ എന്നിവരും അഭിനയിക്കുന്നുണ്ട്.

പൂർണ്ണമായും മൊബൈൽ ഫോണിലൂടെ ചിത്രീകരിച്ച ബാൽക്കണി ഫിലിം നിർമ്മിച്ച ഇലമർമരങ്ങൾ എന്ന ഹൃസ്രചിത്രത്തിന്റെ കഥ, തിരക്കഥ,സംവിധാനം, ക്യാമറ എന്നിവ നിർവഹിച്ചത് സികെ സുധീഷും സഹസംവിധാനം എൻഎ ഉമേഷുമാണ്. ചിത്രത്തിന്റെ സി ഡി പ്രകാശനം കണ്ണൂർ ജില്ലാ എ ഡി എം ഇ പി മേഴ്സി നിർവഹിച്ചു. കണ്ണൂർ ജില്ലാ കലക്ടർ ടി.വി. സുഭാഷ് കുട്ടിയെ വന്ന് കണ്ട് അനുമോദിച്ചു. ഷോർട്ട് ഫിലിമിൻ്റെ യൂടൂബ് റിലീസ് പ്രശ്സ്ത സിനിമ താരം ഗിന്നസ് പക്രുവിൻ്റെയും പ്രശ്സ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെയും ഫേസ് ബുക്ക് പേജിലൂടെ ഞാറായാഴ്ച 11 മണിക്ക് നടക്കും.

English summary
Kannur: Short film Ilamarmmaram Going to release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X