കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷോട്ട് പുട്ട് ബോള്‍ തലയില്‍ വീണു; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

കണ്ണൂര്‍/ മാഹി: ഷോട്ട്പുട്ട് എറിയുന്നതിനിടെ ബോള്‍ തലയില്‍ വീണ വിദ്യാര്‍ഥിയുടെ നില ഗുരുതരം. മയ്യഴി പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ തലയില്‍ ഷോട്ട് പുട്ടിന്റെ ബോള്‍ വീണത്. വെസ്റ്റ് പള്ളൂര്‍ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകനും 14 കാരനുമായ സൂര്യകിരണിനാണ് ഷോട്ട് പുട്ടിന്റെ ബോള്‍ വീണ് പരിക്കേറ്റത്.

'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര

മയ്യഴി പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സൂര്യകിരണ്‍. ഷോട്ട്പുട്ട് മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അപകടം. ഒരു വിദ്യാര്‍ഥി എറിഞ്ഞ ഇരുമ്പ് ബോള്‍ അബദ്ധത്തില്‍ സൂര്യകിരണിന്റെ തലയില്‍ വന്ന് കൊള്ളുകയായിരുന്നു.

GFD

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനിരണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

തലയ്ക്ക് സാരമായി പരിക്കേറ്റ സൂര്യകിരണിനെ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ സൂര്യകിരണ്‍ കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

വരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പംവരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം

English summary
Kannur: shot put ball fell on the head 9 th class student seriously injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X