India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റ ദിവസം, ആറ് അപകടമരണങ്ങള്‍; കണ്ണൂരിന് ഇരുണ്ട ദിനം

Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയ്ക്ക് കറുത്ത ദിനം സമ്മാനിച്ച് ഇന്ന് വിവിധ അപകടങ്ങളില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍. ഇതില്‍ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളാണെന്നത് ദുരന്തത്തിന്റെ വ്യാപ്തികൂട്ടി.എസ് എസ് എല്‍ സിയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മകനെ പ്ലസ് വണ്‍ പരീക്ഷയ്ക്കായി ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് ഏച്ചൂരില്‍ രണ്ട് പേരെ മരണം തട്ടിയെടുത്തത്.

ഏച്ചൂര്‍ സര്‍വീസ് സഹ.ബാങ്ക് സെക്രട്ടറി പി.പി ഷാജി(50) മകന്‍ ജോ്യാതിരാദിത്യ(16) എന്നിവരാണ് ദാരുണമായി മരിച്ചത്. ചേലോറയിലാണ് ഷാജിയും കുടുംബവും താമസിക്കുന്നത്. ബുധനാഴ്ച്ച രാവിലെ തറവാട് വീടിനടുത്തെ പന്നിയോട്ടെ കരിയില്‍ കുളത്തിലാണ് ഇരുവരും നീന്തല്‍ പരിശീലനത്തിന് എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ഇവിടെ പരിശീലനം നടത്തിവരികയായിരുന്നു.

കുട്ടിയെ നീന്തല്‍ പഠിപ്പിക്കാന്‍ ട്രെയിനര്‍ സാധാരണ വരാറുണ്ടായിരുന്നുവെങ്കിലും ഇന്ന് രാവിലെ വൈകിയതിനെ തുടര്‍ന്ന് ഇരുവരും കുളത്തിലിറങ്ങുകയായിരുന്നു. മകന്‍ വെള്ളത്തില്‍ അബദ്ധത്തില്‍ മുങ്ങുന്നത് കണ്ട ഷാജി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം.

ദേശീയപാതയിലെ പള്ളിക്കുളത്ത് ലോറിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരണമടഞ്ഞതാണ് കണ്ണൂര്‍ അതിരാവിലെ കേട്ട മറ്റൊരു ദുരന്ത വാര്‍ത്ത. ചിറക്കല്‍ കാഞ്ഞിരത്തറ സ്വദേശി എടക്കാടന്‍ ഹൗസില്‍ ഇ. ശശീന്ദ്രന്‍- ശോഭ ദമ്പതികളുടെ മകന്‍ അഭിജിത്താ(25)ണ് മരിച്ചത്. യുവാവിനെ ഗുരുതര പരുക്കുകളോടെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചെ മരണമടയുകയായിരുന്നു.

'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി

പുലര്‍ച്ചെ ഒരുമണിയോടെ പള്ളിക്കുന്ന് യോഗീശ്വരം മണ്ഡപത്തിന് മുന്‍പിലാണ് അപകടമുണ്ടായത്. മരം കയറ്റി പോവുകയായിരുന്ന ലോറിയും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും അഭിജിത്തിനെ ശ്രമകരമായാണ് പുറത്തെടുത്തത്. ടെക്നോമീഡിയയില്‍ ജീവനക്കാരനായ അഭിജിത്ത് പള്ളിക്കുന്നിലെ ഒരു സ്വകാര്യ എഫ്.എമ്മില്‍ റിലേ സ്റ്റേഷനില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

ഒരുമാസം മുന്‍പാണ് ഇതേ സ്ഥലത്ത് വെച്ച് ലോറിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരണമടഞ്ഞത്. സൈക്കിള്‍ യാത്രയ്ക്കിടെ അജ്ഞാത വാഹനമിടിച്ചു മരിച്ച പാപ്പിനിശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റിനാല്‍ ഫര്‍ഹീന്റെ(15) മരണവാര്‍ത്തയും സഹാപാഠികളെയും അധ്യാപകരെയും നാട്ടുകാരെയും ഒരേ പോലെ ദു:ഖത്തിലാഴ്ത്തി.

എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ

നാലുദിവസം മുന്‍പ് സൈക്കിള്‍ സവാരിക്കിടെയാണ് ഫര്‍ഹീനെ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ചത്. സംഭവത്തിനു ശേഷം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ പുലര്‍ച്ചെ ഫര്‍ഹീന്‍ മരിച്ചത്. വൈകുന്നേരം തളിപ്പറമ്പ് കുറ്റിക്കോലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ശ്രീകണ്ഠാപുരം സ്വദേശിനിയും കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്സുമായ ജോബിയാ ജോസഫിന്റെ മരണ വാര്‍ത്തയുമെത്തിയത് നാടിനെ നടുക്കി.

ദേശീയ പാതയില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ ബസിനടിയില്‍പ്പെട്ട ജോബിയ ജോസഫ് തല്‍ക്ഷണം മരണമടയുകയായിരുന്നു. മുംബൈയില്‍ ഒ.എന്‍.ജിസിയുടെ കോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയുമുണ്ടെന്ന വാര്‍ത്ത ഇന്ന് രാവിലെയാണ് നാടറിഞ്ഞത്. കണ്ണൂര്‍ കോര്‍പറേഷനിലെ ചാലാട് പടന്നപ്പാലം കൃപയില്‍ കെ.സഞ്ജു ഫ്രാന്‍സിസാ(38)ണ് മരണമടഞ്ഞത്.

ഒ.എന്‍.ജി.സിയുമായി കാറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു. കഴിഞ്ഞ ദിവസം രാവിലെ ജുഹുവിലെ ഹെലിപാഡില്‍ നിന്ന് എണ്ണപാടങ്ങളുള്ള മുംബൈ ഓഫ് ഷോറിലെ സാഗര്‍ കിരണെന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. പടന്നപ്പാലെത്ത സണ്ണി ഫ്രാന്‍സിസ്-മേരി അംബികാ ദമ്പതികളുടെ മകനാണ്.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

  മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

  English summary
  Kannur: Six lives were lost in various accidents today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X