Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിക്കുള്ളില്‍ വെച്ച് പാമ്പ് കടിയേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

പരിയാരം: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ പേവാര്‍ഡില്‍ വച്ച് കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായിക്. കണ്ണൂര്‍ ഡിഎംഒ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂട്ടി ഡിഎംഒ ഡോ. ജിജോയിയുടെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു.

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ആശുപത്രിയിലും ശുചീകരണം നടന്നുവരികയാണ്. താലൂക്ക് ആശുപത്രിയിലും ശുചീകരണം നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പാമ്പുകളുടെ ശല്യമൊന്നും ജീവനക്കാരുടെ ശ്രദ്ധയില്‍ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നു ഡിഎംഒ അറിയിച്ചു. അണലിയാണ് ഇവരെ കടിച്ചതെന്നും ഇത്തരം പാമ്പുകളുടെ സാന്നിധ്യം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നില്ലന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.

kannur

അതേസമയം, അണലിയുടെ കടിയേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്. പയ്യാവൂര്‍ ചെമ്പേരി സ്വദേശി ലത (55) പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്്. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. വെളളിയാഴ്ച്ച രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി.

ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. ബഹളം കേട്ടെത്തിയ ജീവനക്കാരും മറ്റു രോഗികളും കൂടി അണലിയെ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് അണലിയെന്നാണ് നിഗമനം. അന്നേ ദിവസം രാവിലെ ആശുപത്രിയിലെ നഴ്സ് അണലിയെ കണ്ടിരുന്നു. ഇതുതന്നെയാണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ മധ്യവയസ്‌കയെയും കടിച്ചത്.

ദിവസങ്ങള്‍ക്കു മുന്‍പ് മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി ആശുപത്രിയുടെ പരിസരത്തെ കുറ്റിക്കാടുകള്‍ ജീവനക്കാര്‍ വൃത്തിയാക്കിയിരുന്നു. ഇവിടെ നിന്നും ഇഴഞ്ഞെത്തിയതാവും അണലിയെന്നാണ് കരുതുന്നത്. എന്തുതന്നെയായാലും നിത്യേനെ നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന ആശുപത്രിയില്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ആശുപത്രിയിലെ മുറിയില്‍ ഒരു മൂര്‍ഖന്‍ കയറിയ സംഭവമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. തളിപറമ്പ് താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേല്‍ക്കാന്‍ കാരണമെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+