സ്പീക്കര്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം കണ്ണൂരില്‍വെച്ച്
കണ്ണൂര്‍: സ്പീക്കറും സി പി എം നേതാവുമായ എ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പട്ടണത്തില്‍ വെച്ചായിരുന്നു അപകടം. എ എന്‍ ഷംസീര്‍ സഞ്ചരിച്ച കാര്‍ എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എ എന്‍ ഷംസീര്‍ അതേ വാഹനത്തില്‍ തന്നെയാണ് യാത്ര തുടര്‍ന്നത്.
പാനൂര്‍ പട്ടണത്തിലെ സിഗ്‌നലില്‍ വെച്ചായിരുന്നു അപകടം. തലശ്ശേരിയില്‍ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്നു എ എന്‍ ഷംസീറിന്റെ വാഹനം. സ്പീക്കറുടെ പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാര്‍ വന്ന് ഷംസീര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുത് എന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യരൂപത്തില്‍ സിഗ്നല്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് എടുത്താണ് അപകടത്തിന് കാരണം. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാര്‍ വന്നിടിച്ചത്. രണ്ട് കാറിനും ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈൗ സമയം പാനൂര്‍ പട്ടണത്തിലെ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. അതേസമയം സ്പീക്കറുടെ വിവാദ പ്രസംഗവും തുടര്‍ന്നുള്ള യുവമോര്‍ച്ച-പി. ജയരാജന്‍ വെല്ലുവിളി പ്രസംഗങ്ങളും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അപകടം.
അതിനാല്‍ പാനൂരിലുണ്ടായ അപകടം പൊലീസുകാരെയും ആശങ്കയിലാഴ്ത്തി. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ അപമാനിച്ചെന്നാരോപിച്ച് ഷംസീറിന്റെ തലശ്ശേരിയിലെ എം എല്‍ എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ഷംസീറിന് നേരെ ഭീഷണി മുഴക്കിയിരുന്നു.
ജോസഫ് മാഷുടെ ഗതി വരില്ല എന്ന ധൈര്യത്തിലാണ് ഷംസീര്‍ ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്നത് എങ്കില്‍ എല്ലാ കാലത്തും തങ്ങള്‍ ഇങ്ങനെയായിരിക്കില്ല എന്നായിരുന്നു ഗണേഷ് പറഞ്ഞത്. ഇതിന് പിന്നാലെ മറുപടിയുമായി സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നണ് ജയരാജന്‍ പറഞ്ഞിരുന്നത്.
വിദ്വേഷ പ്രചാരണം നടത്തി ഷംസീറിനെ ഒറ്റപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്നും കൈവെട്ടുമെന്ന ഭീഷണി ഈ നാട്ടില്‍ നടക്കില്ലെന്ന് ഓര്‍ക്കണം എന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഷംസീറിനെതിരായ ഏതു നീക്കത്തെയും ജനം പ്രതിരോധിക്കും എന്നും ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications