• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തിലെ ആദ്യ ഹരിത ജയിലായി കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയില്‍; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഇപി ജയരാജന്‍

കണ്ണൂര്‍: സംസ്ഥാത്തെ ആദ്യ ഹരിത ജയില്‍ പ്രഖ്യാപനവും മത്സ്യകൃഷി ഉദ്ഘാടനവും കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ മന്ത്രി ഇപി ജയരാജന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ഹരിതപെരുമാറ്റചട്ടം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്തി കേരളത്തിലെ ആദ്യ ഹരിത ജയിലായി കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയില്‍ മാറിയെന്ന ് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

ജക്കാര്‍ത്തയില്‍ വിമാനം കാണാതായി; പറന്നയുര്‍ന്ന് 5 മിനിറ്റിനുള്ളില്‍ ബന്ധം നഷ്ടമായി, അമ്പതോളം യാത്രക്കാര്‍

ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍കേരള കമ്പനി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹരിത പെരുമാറ്റചട്ടം പാലിക്കുന്നതിനും ജൈവ, അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും നിരവധി കര്‍മ്മപദ്ധതികളാണ് ഇവിടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

നെയ്യാറ്റിൻകരയിലെ 15കാരിയുടെ ആത്മഹത്യ: ആൺസുഹൃത്തിനെതിരെ സഹോദരി, പീഡിപ്പിച്ചെന്ന് ആരോപണം!!

ഇവിടെ നടപ്പാക്കുന്ന പദ്ധതികളെല്ലാം കാണേണ്ട കാഴ്ചതന്നെയാണ്. ജയിലിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍ വളപ്പില്‍ കാലാകാലങ്ങളായി ഉണ്ടായിരുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ക്ലീന്‍ കേരള കമ്പനിയ്ക്ക് തരംതിരിച്ച് നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ ശ്രമകരമായി മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമാകാന്‍ ഈ സബ്ജയിലിന് സാധിച്ചു.

മമ്മൂക്കയും ലാലേട്ടനും ഒരു കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ, രജനി ചാണ്ടിക്ക് പിന്തുണയുമായി ജസ്ല മാടശ്ശേരി

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും നിരോധിച്ചും ഗ്രീന്‍പ്രോട്ടോക്കാള്‍ പാലിച്ചും മാതൃകയാവുകയാണ് ജയില്‍.

ഒപ്പം ജയില്‍ വളപ്പില്‍ ആരംഭിച്ച കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെനിക്ഷേപിച്ചു. പച്ചക്കറി കൃഷി ചെയ്യുന്നതിന് പുറമെയാണ് മത്സ്യകൃഷി കൂടി ആരംഭിക്കുന്നത്. സബ് ജയിലിലെ അന്തേവാസികള്‍ തന്നെയാണ് ഒരു സെന്റ് സ്ഥലത്ത് കുളം നിര്‍മ്മിച്ചത്.

മമത സര്‍ക്കാരിന് ഇനി പുറത്തേക്കുള്ള വഴി; ബംഗാളില്‍ ബിജെപിയുടെ താമര വിരിയും, ജെപി നദ്ദ നല്‍കുന്ന സൂചനകള്‍

സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെ ഫിഷറീസ് വകുപ്പില്‍ നിന്ന് സാങ്കേതിക സഹായം തേടിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തിലോപിയ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. വിജയകരമായി മത്സ്യകൃഷി പൂര്‍ത്തിയാക്കാനും വിളവെടുപ്പ് നടത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു- മന്ത്രി പറഞ്ഞു.

വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം

ആശങ്കയിൽ ബിജെപി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇടിഞ്ഞു; നേമം നിലനിർത്താൻ കുമ്മനത്തെ ഇറക്കാൻ പാർട്ടി!!!

English summary
Kannur Special Sub Jail as the first green jail in Kerala; EP Jayarajan inaugurated the function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X