ചിറക്കലില്‍ വയോജനങ്ങള്‍ക്കുളള പകല്‍ വീട് ശ്രീമംഗലം വയോജന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചിറക്കലില്‍ ആരംഭിച്ച ശ്രീമംഗലം വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടനവും 13-ാമത് പ്രഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌ക്കാര സമര്‍പ്പണവും നടന്നു. കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് കെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ 21001 രൂപയും ശ്രീകൃഷ്ണ വിഗ്രഹവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പ്രൊഫസര്‍ ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരം പ്രൊഫസര്‍ കൂമുള്ളി ശിവരാമന് സമര്‍പ്പിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ.കെ. ബാലറാം ഫോട്ടോ അനാച്ഛാദനം നടത്തി.

ബിജെപി ദേശീയ സമിതിയംഗം സികെ പത്മനാഭന്‍ മെഡിക്കല്‍ ക്ലിനിക്കും ട്രസ്റ്റ് മുന്‍ പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി കൗണ്‍സിലിംഗ് സെന്ററും ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എംകെ സുമോദ് ആമുഖഭാഷണം നടത്തി. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് യുപി സന്തോഷ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.
ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെവി സിന്ധു. ഉത്രംതിരുനാള്‍ സി.കെ. രാമവര്‍മ്മ വലിയരാജ (ചിറക്കല്‍ കോവിലകം), രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തസേവാ പ്രമുഖ് എം.സി. വത്സന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മെമ്പര്‍മാരായ ടിപി സായി കിരണ്‍, ടികെ പത്മനാഭന്‍, പിഐ നാരായണന്‍ നമ്പൂതിരി, ബാലവികാസ കേന്ദ്ര സമന്വയസമിതി സംസ്ഥാന പ്രസിഡന്റ് ബാലഗോപാലന്‍ മാസ്റ്റര്‍, പിഐ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം ജനറല്‍ സെക്രട്ടറി പി.ടി. രമേശന്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി പി. സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പുരസ്‌ക്കാര സ്വീകര്‍ത്താവ് പ്രഫ. കൂമുളളി ശിവരാമന്‍ മറുമൊഴി പ്രസംഗം നടത്തി.












Click it and Unblock the Notifications