Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; റെയില്‍വെ പൊലിസ് അന്വേഷണമാരംഭിച്ചു

തലശ്ശേരി: തലശ്ശേരിയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറ്. ബുധനാഴ്ച വൈകിട്ട് 3.49-ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. കല്ലേറില്‍ ട്രെയിനിലെ സി-എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടി. എങ്കിലും ട്രെയിന്‍ നിര്‍ത്താതെ യാത്ര തുടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആര്‍പിഎഫ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരിയില്‍ നിന്നും മാഹിയിലേക്കുളള യാത്രാമധ്യേയാണ് വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത്.

യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കണ്ണൂര്‍ ജില്ലയില്‍ നേരത്തെ രണ്ട് തവണയും വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. എന്നാല്‍ അന്ന് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഏറിന് ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നിരന്തരമുണ്ടാകുന്ന കല്ലേറ് യാത്രക്കാരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ താവളമായി റെയില്‍ പാളങ്ങള്‍ മാറിയതോടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

vande bharat

യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം റെയില്‍വെക്ക് തന്നെയാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഓണം സീസണ്‍ അടുത്തിരിക്കവെ നിറയെ യാത്രക്കാരുമായി പോയിവരുന്ന ട്രെയിനുകള്‍ക്ക് നേരെ അജ്ഞാതര്‍ കല്ലെറിയുന്നത് യാത്രക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്.

കണ്ണൂരിനും കാസര്‍കോടിനുമിടയിലാണ് ട്രെയിനുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറ് നടക്കുന്നത്. എന്നാല്‍ ഇതുവരെ ഈ കേസുകളിലെ പ്രതികളെ പിടികൂടാന്‍ റെയില്‍വെ പൊലിസിന് കഴിയാത്തതാണ് യാത്രക്കാരില്‍ ഭയം വളര്‍ത്തുന്നത്. നേരത്തെ കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, ഉപ്പള മേഖലകളിലാണ് ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അടുത്തിടെ ഇത് കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കകത്ത് സുരക്ഷ ഇല്ലെന്നതാണ് നിലവിലെ സാഹചര്യം. രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയില്‍ നാലു ട്രെയിനുകള്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+