തളിപറമ്പ് നഗരത്തില്‍ തെരുവുനായ ആക്രമണം; എട്ടുപേര്‍ക്ക് കടിയറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: തളിപറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായ ആക്രമണം. ഭ്രാന്തന്‍കുന്ന് മുതല്‍ മത്സ്യമാര്‍ക്കറ്റ് വരെയുളള സ്ഥലങ്ങളില്‍ വെളളിയാഴ്ച്ച രാവിലെ എട്ടുപേരെയാണ് തെരുവുനായകള്‍ കടിച്ചു കീറിയത്. എട്ടുപേരുടെയും പരുക്ക് ഗുരുതരമാണ്. തളിപറമ്പ് സഹകരണ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഒരാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഏഴ് പേരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
വെളളിയാഴ്ച്ച രാവിലെ എട്ടര മുതല്‍ ഒമ്പത് മണിവരെയായിരുന്നു തെരുവുനായയുടെ ആക്രമണം. മുയ്യം വരഡൂരിലെ സുനിത (50), ഭ്രാന്തന്കുന്നിലെ പൈക്കാട്ട് കുനിയില്‍ ചന്ദ്രന് (55), സിബി (58), മന്ന പെട്രോള്‍ പമ്പിന് സമീപത്തെ കെ. ഇബ്രാഹിം (36), തളിപറമ്പ് സഹകരണാശുപത്രിയിലെ നഴ്സിങ് വിദ്യാര്തഥിനി ഉദയഗിരി പൂവത്ത് ഹൗസില്‍ സുചിത്ര(29), മന്നസലാമത്ത് നഗറിലെ എം.പി മുസ്തഫ(55), മൂത്തേടത്ത് ഹൈസ്കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിനി സായിനിവേദ്(13) തളിപറമ്പ് നഗരസഭാ ഓഫീസിന് സമീപം ഹബീബ് നഗര്‍ ആയിഷ മന്സിലലെ മുഹമ്മദ് ഷംനാസ് എന്നിവര്‍ക്കാണ് കടിയേറ്റത്.

സിബിയെ ആണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഭ്രാന്തന്‍കുന്നില്‍ നടന്ന് വരവെയാണ് സുനിതയ്ക്കും ചന്ദ്രനും കടിയേറ്റത്. മന്ന ഹോണ്ട ഷോറൂമിന് മുന്പില് വെച്ചാണ് സിബിയെ കടിച്ചത്. ഇതേ നായ തന്നെയാണ് മന്ന ബസ് സ്റ്റോപ്പിനുസമീപം ഇബ്രാഹിമിനെ കടിക്കുന്നത്. മകനെ സ്കൂള്‍ ബസില്‍ കയറ്റാനായി റോഡരികില്‍ നില്‍ക്കവെ നായ ഇബ്രാഹിമിന്റെ മകനെ കടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെട്ടെന്ന് കുട്ടിയെ എടുക്കാന്‍ കുനിഞ്ഞ ഇബ്രാഹിമിന്റെ മുഖം നായ കടിച്ചു പറിക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ വെച്ചാണ് മത്സ്യവില്പനക്കാരനായ മുസ്തഫയെ കടിക്കുന്നത്. ഇയാളുടെ കാലിനും കടിയേറ്റിട്ടുണ്ട്. സായിനിവേദിന് പരീക്ഷയായതിനാല്‍ കപ്പാലം വഴി നടന്നു പോകവെ മൊയ്തീന് പളളിക്ക് സമീപം വെച്ചാണ് കടിയേല്‍ക്കുന്നത്. കാലില്‍ കടിച്ച നായയെ ഒഴിവാക്കാന്‍ കുട്ടി ഏറെ പണിപ്പെട്ടു.
ഒടുവില്‍ നായ കടിവിട്ടു ഓടി പോയപ്പോഴെക്കും കുട്ടി നിലത്തുവീണിരുന്നു. വഴിയാത്രക്കാരാണ് കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നഗരസഭാ ഓഫീസിന് സമീപം വെച്ചു രാവിലെ പത്തരയോടെയാണ് മുഹമ്മദ് ഷംനാസിനെ കടിച്ചത്. സംഭവം അറിഞ്ഞയുടനെ നഗരസഭ കൗണ്‍സിലര്‍ സി.സിറാജ്, മൂത്തേടത്ത് ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്റ് ടി.വി വിനോദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
കഴിഞ്ഞ പതിമൂന്നിന് തളിപറമ്പ് നഗരത്തില്‍ അഞ്ചു പേരെ തെരുവുനായ കടിച്ചിരുന്നു. തുടര്‍ന്ന് ആറോളം തെരുവുനായ്ക്കളെ പടിയൂരിലെ എബിസി കേന്ദ്രങ്ങളില്‍ എത്തിച്ച് വന്ധ്യംകരണം നടത്തിയിരുന്നു. ഇവയെ തിരികെ തളിപറമ്പ് നഗരത്തില്‍ തന്നെ കൊണ്ടുവന്നു വിടുകയായിരുന്നു. ഭ്രാന്തന്‍കുന്നില്‍ നിന്ന് ബദരിയാ നഗര്‍ മന്ന വഴി ഓടിയ നായ തളിപറമ്പ് മാര്ക്കറ്റുവരെയുളള സ്ഥലങ്ങളില്‍ വെച്ചാണ് ഏഴുപേരെ കടിച്ചത്.
നഗരം മുഴുവന്‍ തെരുവുനായകളെ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ഓട്ടിസം ബാധിച്ച ബാലനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത് മുതല്‍ കണ്ണൂരിലെ ജനങ്ങള്‍ തെരുവുനായകളുടെ ആക്രമണ ഭീഷണിയിലാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications