മത്സ്യ സംസ്ക്കരണ ഫാക്ടറി വിരുദ്ധ സമരം; സമരക്കാരെ സിപിഎം ഭീഷണിപ്പെടുത്തുന്നെന്ന് പരാതി
കണ്ണൂര്‍: തങ്ങള്‍ക്കെതിരെ സിപിഎം നേതാക്കളുടെ ഭീഷണി തുടരുകയാണെന്ന് പയ്യന്നൂര്‍ ആലപ്പടമ്പ് പഞ്ചായത്തിലെ കരിയാപ്പിലെ മത്സ്യ സംസ്ക്കരണ ഫാക്ടറി വിരുദ്ധ ജനകീയ സമരസമിതി ഭാരവാഹികള്‍. കാങ്കോല്‍-ആലപടമ്പ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ ഫോര്‍ സീഫുഡ് എന്ന മത്സ്യ കമ്പനി പുറംതള്ളുന്ന മാലിന്യങ്ങള്‍ കാരണം പ്രദേശത്തെ 80 ഓളം കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല.
ഈ സാഹചര്യത്തിലാണ് ജനകീയ സമരം ആരംഭിച്ചതെന്നും ജനകീയ കമ്മിറ്റി ഭാരവാഹികളില്‍ ഒരാളായ ജോബി പീറ്റര്‍ പറഞ്ഞു. മുതലാളിമാരുടെ താല്പര്യമാണ് സിപിഎം നേതാക്കള്‍ നടപ്പിലാക്കുന്നത്. ഇതിനായി ജനങ്ങളുടെ നിത്യ ജീവിതം ദുരിതത്തിലാക്കുകയാണെന്നും ജോബി പീറ്റര്‍ പറഞ്ഞു. ഒന്നര കൊല്ലമായി സമരരംഗത്തുളള സമരക്കാരായ പാര്‍ട്ടിക്കാരെ ശത്രുക്കളെ പോലെയാണ് നേതൃത്വം കാണുന്നത്.

ആലപ്പടമ്പില്‍ നൂറു ശതമാനം സിപിഎം പ്രവര്‍ത്തകര്‍ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ എംഎല്‍എയെ ആരും എതിര്‍ക്കേണ്ട ആവശ്യമില്ല. പയ്യന്നൂര്‍ നെറ്റ്വര്ക്കെന്ന ചാനലാണ് എംഎല്‍എ ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുക്കാതെ മടങ്ങിയ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. അതിന്റെ ലിങ്ക് ഷെയര്‍ ചെയ്യുക മാത്രമേ താന്‍ ചെയ്തിട്ടുള്ളു. പിന്നീട് അന്നേ ദിവസം രാത്രി പത്തു മണിയോടെ ലോക്കല്‍ സെക്രട്ടറി വിജയന് ഭീഷണിപ്പെടുത്തിയതു കാരണം അപ്പോള്‍ തന്നെ വാട്സ് ആപില്‍ നിന്നും ലിങ്ക് നീക്കം ചെയ്തിരുന്നു.
എന്നാല്‍ പിന്നീടും ഭീഷണി തുടരുകയാണ്. തന്റെ കഴുത്തു വെട്ടുമൊന്നെക്കെ സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണ്. തനിക്കെതിരെ വധഭീഷണിയുള്ളതിനാലാണ് ഭീഷണി സന്ദേശം മാധ്യമങ്ങളില്‍ കൈമാറിയത്. ലോക്കല്‍ സെക്രട്ടറി വിജയന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജോബി പീറ്റര്‍ പെരിങ്ങോം പൊലിസിന് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.
തനിക്കെതിരെയുള്ള വധഭീഷണിയില്‍ പോലീസ് കേസടുത്തിട്ടുണ്ട്. എന്നാല്‍ പ്രശ്നം ഒത്തുതീര്‍ക്കാനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും ജോബി പീറ്റര്‍ പറഞ്ഞു. താന്‍ നേരത്തെ സിപിഎം അംഗമായിരുന്നു. ഗള്‍ഫില്‍ പോയി മടങ്ങിയതിനു ശേഷം പാര്‍ട്ടി അനുഭാവിയായി തുടരുകയാണ്. കവ്വായി കായലിന്റെ ആരംഭ സ്ഥലമായ തെയ്യോട്ടം കാവ് ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ക്ക് മത്സ്യ സംസ്ക്കരണ ഫാക്ടറി ഭീഷണിയാണ്.
അന്തരീക്ഷ മലിനീകരണത്തിനും ഒപ്പം ഫാക്ടറിയില്‍ നിന്നും പുറത്ത് വിടുന്ന മാലിന്യങ്ങള്‍ കാരണം കവ്വായികായലടക്കം മലിനജലം എത്തിച്ചേരുന്ന സ്ഥിതിയുമാണ് ഉളളത്. ആകാശത്തേക്ക് പോകുന്ന പുക മാലിന്യം ഏങ്ങനെ തടഞ്ഞു നിര്‍ത്തുമെന്ന വിചിത്രവാദമാണ് സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. പ്രദേശവാസികളായ നിരവധി പേര്‍ക്ക് ജോലി ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയിട്ട് ഒരാള്‍ക്ക് പോലും ജോലി ലഭിച്ചില്ല.
മത്സ്യ കമ്പനിക്ക് സമീപത്തായി ലാറ്റക്സ് കമ്പനിയും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. ഇതും ജനങ്ങള്‍ക്ക് ദുരിതമാകുന്ന സ്ഥിതിയാണ്. കോട്ടയത്തോ മറ്റൊ പ്രവര്‍ത്തിച്ച കമ്പനി അപ്പാടെ പൊളിച്ച് കൊണ്ടുവന്ന് പ്രദേശത്ത് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. നാട്ടുകാര്‍ എന്ത് ചെയ്യുമ്പോഴും പാര്‍ട്ടി തീരുമാനമാണെന്നാണ് നേതാക്കള്‍ പറയുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണിത്.
ഇത് അംഗീകരിക്കാനാവില്ല. താല്‍ക്കാലികമായി കഴിഞ്ഞ ഒരു മാസക്കാലമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണെങ്കിലും ശാശ്വതമായി ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണം. ഫാക്ടറിയുടെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. പ്രവര്‍ത്തന സമയത്ത് പ്രദേശം ദുര്‍ഗന്ധപൂരിതമാണ്. വീടുകള്‍ ഭക്ഷണംപോലും കഴിക്കാനാവാത്ത സാഹചര്യമാണ്.
കൂടാതെ കുട്ടികള്‍ക്കടക്കം തൊലപ്പുറത്ത് പൊടുപ്പ് പോലുളള അസുഖങ്ങള്‍ പിടിപെടുന്ന സാഹചര്യവുമുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കുപ്പെട്ട എംഎല്‍എയും അണികളാല്‍ നേതാക്കളായവരും തയ്യാറാവണം. എന്ത് ഭീഷണി ഉണ്ടായാലും സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി നേതാക്കളായ സി.കെ. ദിവാകരന്, ടി.വി. ശ്രീജിത്ത്, പി.കെ. സജി, പാറയില്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications