ഭര്‍തൃമതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
പയ്യന്നൂര്‍: കരിവെള്ളൂരില്‍ ഭര്‍തൃമതിയായ ഒന്നരവയസുള്ള കുട്ടിയുടെ അമ്മയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവുംഭര്‍തൃമാതാവും അറസ്റ്റില്‍. കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഗാര്‍ഹീക പീഡന കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയിലായത്. ഭര്‍ത്താവ് കൂക്കാനം സ്വദേശി രാകേഷ്, മാതാവ് ഇന്ദിര (65)) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്.പി.കെ.ഇ.പ്രേമചന്ദ്രനും സംഘവും കസ്റ്റഡിയിലെടുത്തത്.
ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യ(24) യാണ് ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ സെപ്തംബര്‍ നാലിന് ആത്മഹത്യ ചെയ്തത്. യുവതി അനുജത്തിക്ക് മൊബെല്‍ ഫോണ്‍ വഴി അയച്ച സന്ദേശങ്ങളാണ് കേസില്‍ പ്രധാനമായും പോലീസ് പരിശോധിച്ചത്. മൊബെല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭര്‍തൃഗൃഹത്തിലെ പീഢനം സംബന്ധിച്ച വിവരങ്ങളും കണ്ടെത്തിയത്.

യുവതി ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹീക പീഡനത്തിനിരയായതായ വിവരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷിനെയും മാതാവ് ഇന്ദിരയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിന്റെ അന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഡിവൈ.എസ് .പി അറസ്റ്റു രേഖപ്പെടുത്തി.2021 ജനുവരി 9നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്.ഈ ബന്ധത്തില്‍ഒമ്പതു മാസം പ്രായമുള്ള ആണ്‍ കുട്ടിയുണ്ട്.ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്.
ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ ഭര്‍തൃ വീട്ടിലെ കോണി പടിക്കരികില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഭര്‍തൃവീട്ടിലെ .പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഇളയച്ചന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സൂര്യയുടെ വിവാഹം കഴിഞ്ഞതിനു ശേഷം മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഭര്‍തൃവീട്ടുകാരുമായി തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതായും കുടുംബക്കാര്‍ ഇടപെട്ടതിനു ശേഷമാണ് ഒത്തുതീര്‍ത്തതെന്നു പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications