Get Updates
Get notified of breaking news, exclusive insights, and must-see stories!

കക്കാട് സ്വിമ്മിങ് പൂൾ സ്പോർട്സ് കൗൺസിൽ അടച്ചു പൂട്ടുന്നു: കണ്ണൂരിന്റെ കായിക സ്വപ്നങ്ങൾക്ക് നിഴൽ വീഴുന്നു

കണ്ണൂർ: കക്കാട് സ്പോർട്സ് കൗൺസിൽ നിർമ്മിച്ച നീന്തൽകുളം പാഴായതോടെ സർക്കാരിന് നഷ്ടം അരകോടിയിലേറെ രൂപ. നേരത്തെ ഇവിടെ നീന്തൽക്കുളം പണിയുന്നത് അശാസ്ത്രീയമാണെന്ന് പരിസ്ഥിതി പ്രവർത്തകരും കായിക പ്രേമികളും മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും സ്പോർട്സ് കൗൺസിൽ ഇതൊന്നും പരിഗണിക്കാതെ മുൻപോട്ടു പോവുകയായിരുന്നുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ വർഷം കൊവിഡ് പടർന്നു പിടിച്ചതോടെ ഇവിടെക്ക് ആരും തിരിഞ്ഞു നോക്കാതെയായതോടെ കക്കാട് പുഴയോരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക നീന്തൽകുളം തികച്ചും അനാഥമായി.

ഇവിടെ മേയാൻ വിടുന്ന പശുക്കൾ നീന്തൽകുളത്തിൻ്റെ വേലിയുടെ ഒരു ഭാഗം തകർത്താണ് അകത്തു കയറുന്നത് നേരത്തെ പുഴ കൈയ്യേറിയാണ് നീന്തൽകുള മുണ്ടാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ഇപ്പോൾ ആർക്കും വേണ്ടാതായ നീന്തൽകുളം പൂർണമായും അടച്ചുപൂട്ടാൻ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചതോടെ കണ്ണുരിൻ്റെ കായിക സ്വപ്നങ്ങൾക്കും കരിനിഴൽ വീണിരിക്കുകയാണ്.ഇതോടെ യാതൊരു പ0നവും നടത്താതെ അശാസ്ത്രീയമായി നീന്തൽകുളം നിർമ്മിച്ചതിനാൽ വെറുതെ വെള്ളത്തിലായത് സർക്കാരിൻ്റെ അരക്കോടിയാണ്.

kannur-map-co

മലിനജലം കയറുന്നതിനാൽ കക്കാട് പുഴയോട് ചേർന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ നിർമ്മിച്ച അത്യാധുനിക സ്വിമ്മിങ് പൂൾ ഉപേക്ഷിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സ്പോർട്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനുപകരം മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ അത്യാധുനിക നീന്തൽകുളം നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.

ഇതിൻ്റെ ടെൻഡർ നടപടികൾ തുടങ്ങിയതായാണ് വിവരം.നീന്തൽ മത്സരങ്ങൾ ഇനി മുണ്ടയാടാണ് നടക്കുക. ഇതിനു പുറമേ ജില്ലയിലെ മുഴുവൻ എം.എൽ.എമാരുടെയും നിയോജക മണ്ഡലങ്ങളിലും എം.എൽ.എ ഫണ്ടുപയോഗിച്ച് നീന്തൽകുളങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയുമുണ്ട്. ജില്ലാതല മത്സരങ്ങൾ മുണ്ടയാടും പ്രാദേശിക മത്സരങ്ങൾ ഓരോ മണ്ഡലത്തിലുമാണ് നടത്തുക.

കക്കാട് പുഴയോരത്ത് അൻപതുലക്ഷം രൂപ ചെലവിൽ നിർമ്മിച്ചതാണ് കുളം.എന്നാൽ മഴക്കാലത്ത് കക്കാട് പുഴയിൽ നിന്നും മാലിന്യങ്ങൾ കയറുന്നതിനാൽ വെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുളം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചത്‌എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനു വേണ്ടിയുള്ള നീന്തൽ പരിശീലനമാണ് പ്രധാനമായും ഇവിടെ നടന്നു വരുന്നത് കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഇവിടെ വെള്ളം കയറുകയും സ്ഥാപിച്ചിരുന്ന പമ്പ് സെറ്റുകൾ ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു

കന്നുകാലികളും മറ്റും കയറിയിറങ്ങുന്നതിനാൽ ടൈൽസ്
വിരിച്ച പടവുകൾ പൊട്ടിത്തകരുകയും ചെയ്തു ഇതോടെയാണ് അരക്കോടി ചെലവിൽ നിർമ്മിച്ച നീന്തൽകുളം ഉപേക്ഷിക്കാൻ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചത്. കക്കാട് പുഴയിൽ നിന്നും ഏറ്റവും കൂടുതൽ മലിനജലം കയറുന്ന സ്ഥലത്ത് നീന്തൽകുളം നിർമ്മിക്കുന്നതിനെതിരെ നേരത്തെ പരിസ്ഥിതി പ്രവർത്തകരും സ്പോർട്സ് പ്രേമികളും രംഗത്തു വന്നിരുന്നു.

എന്നാൽ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഇതു ചെവി കൊള്ളാതെ നീന്തൽകുള നിർമ്മാണവുമായി മുൻപോട്ടു പോവുകയായിരുന്നു. ദേശീയ ഗുസ്തി ചാംപ്യൻഷിപ്പും അഖിലേന്ത്യാ കരാത്തെ മത്സരങ്ങളും നടന്ന മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയവും ഇപ്പോൾ നാശത്തിൻ്റെ വക്കിലാണ് ' റൂഫിങ്ങിൻ്റെ ചോർച്ച കാരണം മഴവെള്ളം താഴോട്ടു പതിക്കുന്നതിനാൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വുഡൻ ഫ്ളോറുകൾ നശിക്കാൻ തുടങ്ങിയിട്ടുണ്ട്.ലക്ഷങ്ങൾ വേണ്ടിവരും ഇതു അറ്റകുറ്റപ്പണി നടത്തുന്നതിനായി. കഴിഞ്ഞ കൊ വിഡ് കാലത്ത് കലക്ടർ കൊ വിഡ് കെയർ സെൻ്ററാക്കാൻ ഏറ്റെടുത്തതോടെയാണ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൻ്റെ അധപ്പതനവും തുടങ്ങിയത്.ഇതോടെ സ്റ്റേഡിയത്തിൻ്റെ പരിപാലനവും അസാധ്യമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+