കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ നഗരത്തില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി വയോധികയുടെ മാലകവര്‍ന്ന കൗമാരക്കാര്‍ പിടിയില്‍

Google Oneindia Malayalam News

ശ്രീകണ്ഠാപുരം: കണ്ണൂരില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിലെത്തി കുടിയാന്മല പുലിക്കുരുമ്പ സ്വദേശിനിയായ വയോധികയുടെ രണ്ടരപവന്റെ മാല പൊട്ടിച്ചു രക്ഷപ്പെട്ട കൗമാരക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കുടിയാന്മല പോലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ. നിബിന്‍ ജോയ്, എ. എസ്.ഐ.സുരേന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജാബിര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജേഷ്, ശിഹാബുദ്ദീന്‍ ഡ്രൈവര്‍ അബ്ദുള്‍ സലീം എന്നിവരടങ്ങിയ സംഘമാണ് അതിവിദഗ്ദ്ധമായ നീക്കത്തിലൂടെ കുട്ടി മോഷ്ടാക്കളെ വലയിലാക്കിയത് .

കുടിയാന്മല പുലിക്കുരുമ്പസ്വദേശിനിയായ മറിയം കുരുവിള (81)യുടെ മാലയാണ് സ്‌കൂട്ടിയിലെത്തിയ രണ്ടു കൗമാരക്കാര്‍ കഴുത്തില്‍ നിന്നുംപൊട്ടിച്ച് രക്ഷപ്പെട്ടത്.ഇക്കഴിഞ്ഞ മെയ് 30ന് ആയിരുന്നു സംഭവം. രക്ഷപ്പെട്ട സംഘം ഇരിക്കൂര്‍ പടിയൂര്‍ സ്വദേശി അഖില്‍ ജോര്‍ജിന്റെ (23) സഹായത്തോടെ ഇരിട്ടിയില്‍ മാര്‍വാടി നടത്തുന്ന പഴയ സ്വര്‍ണ്ണമെടുക്കുന്ന ജ്വല്ലറിയില്‍ വില്‍പന നടത്തി പണവുമായി മുങ്ങി. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വയോധികയെ പിന്‍തുടര്‍ന്നാണ് സ് കൂട്ടിയിലെത്തിയ കൗമാരക്കാര്‍ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.

arrest

ഇരിക്കൂര്‍ സ്റ്റേഷന്‍ പരിധിയിലും ഉളിക്കല്‍ സ്റ്റേഷന്‍ പരിധിയിലും താമസിക്കുന്ന കൗമാരക്കാര്‍ മെയ് 30 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് കണ്ണൂര്‍ എസ്.ബി.ഐ.ക്ക് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പാര്‍ക്ക് ചെയ്ത സര്‍ജിക്കല്‍ മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരി കണ്ണൂര്‍
കക്കാട് സ്വദേശിനി നിജിഷ സജീഷിന്റെ കെ.എല്‍.13 എ എം 432 നമ്പര്‍ സ്‌കൂട്ടിയുമായി കടന്നുകളഞ്ഞത്.സ്‌കൂട്ടി മോഷണം പോയതിനെ തുടര്‍ന്ന് ഉടമടൗണ്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. ഈസ് കൂട്ടിയുമായി എത്തിയാണ് കുട്ടി മോഷ്ടാക്കള്‍ പുലിക്കുരുമ്പയിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.

പിണറായി ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ: കെ.കെ രമപിണറായി ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ: കെ.കെ രമ

മാല മോഷണം പോയതിനെ തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത കുടിയാന്മല പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറയില്‍ നിന്നാണ് സ് കൂട്ടി നമ്പര്‍ കണ്ടെത്തിയത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരിട്ടിയില്‍ വെച്ച് സ് കൂട്ടി പിടികൂടി. കൗമാരക്കാരെ ചോദ്യം ചെയ്തപ്പോള്‍ മാല വില്പന നടത്തിയ കൂട്ടുപ്രതി അഖിലിനെ പിടികൂടി പോലീസ് തൊണ്ടിമുതല്‍ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തി.അറസ്റ്റിലായ അഖില്‍ ജോര്‍ജിനെ തളിപ്പറമ്പ് കോടതിയിലുംകൗമാരക്കാരായ രണ്ടു പേരെയും ജുവനൈല്‍ കോടതിയിലും ഹാജരാക്കി.

English summary
in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X