ന്യായാധിപനും ജീവനക്കാര്‍ക്കും അലര്‍ജി; തലശേരി അഡീഷനല്‍ സെഷന്‍സ് കോടതികള്‍ 2 ദിവസം അടച്ചിടും
തലശേരി: തലശേരി അഡീഷല്‍ സെഷന്‍സ് രണ്ട്, മൂന്ന് കോടതികളും അസി. സെഷന്‍സ് കോടതിയും രണ്ടു ദിവസത്തേക്ക് അടച്ചിടും. ഇവിടെ ജോലി ചെയ്യുന്ന ജഡ്ജുമാര്‍ക്കും ജീവനക്കാര്‍ക്കും ശാരീരികമായ അസ്വസ്ഥതകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായ അടച്ചിടല്‍. ജില്ലാകോടതികെട്ടിടസമുച്ചയത്തില്‍ ജോലി ചെയ്യുന്ന ജഡ്ജിമാര്‍ക്കും ജീവനക്കാരില്‍ ചിലര്‍ക്കും അജ്ഞാത അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ താല്‍ക്കാലികമായ നിര്‍ത്തിവെച്ചത്.
ദേഹമാസകലം അസഹ്യമായ ചൊറിച്ചലും തുടര്‍ന്നുളള ശാരീരികപ്രയാസവുമാണ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് വനിതാ ജഡ്ജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരില്‍ പലരും തലശേരിയിലെ വിവിധ ആശുപത്രികളില്‍ തന്നെയാണ് ചികിത്‌സ തേടിയത്.

ഒരേകെട്ടിടത്തിന്റെ താഴെയും മുകളിലുമായി പ്രവര്‍ത്തിക്കുന്ന അഡീഷനല്‍ ജില്ലാകോടതി രണ്ടിലും മൂന്നിലുമാണ് ഫംഗല്‍അലര്‍ജിക്ക് സമാനമായ രോഗലക്ഷണമുളളത്. മൂന്നാം അഡീഷനല്‍ കോടതിയിലെ ന്യായാധിക റൂബി കെ.ജോസാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുളളത്. ജില്ലാകോടതിക്കായി പണിപൂര്‍ത്തിയായി വരുന്ന എട്ടുനിലയുളള പുതിയ കോടതി കോംപ്‌ളക്‌സ് കെട്ടിടത്തിന്റെ തൊട്ടടുത്താണ് അഡീഷനല്‍ ജില്ലാകോടതികള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവൃത്തി നടക്കുന്ന പകല്‍മുഴുവന്‍ ഇവിടെ നിന്നും പൊടിപടലങ്ങള്‍ ഉയര്‍ന്നു പാറുന്നുണ്ട്. പൂര്‍ത്തിയായ കെട്ടിട നിലകളില്‍ പെയിന്റ് ചെയ്യുമ്പോള്‍ ഇതിന്റെ തിന്നര്‍, പുട്ടി തുടങ്ങിയവയില്‍ നിന്നും കെമിക്കലുകള്‍ ഉയര്‍ന്ന് സമീപത്തെ കോടതിമുറികളിലെത്തുന്നുണ്ട്. തറനിരപ്പില്‍ നിന്നും മണ്ണുകിളച്ചു മാറ്റിയാണ് പുതിയ കോംപ്‌ളക്‌സിന്റെ അടിവശത്തായി വാഹനപാര്‍ക്കിങിനായി സൗകര്യമൊരുക്കുന്നത്. കടല്‍തീരത്തിനടുത്തുളള ഭൂമി കിളച്ചു കോരുമ്പോള്‍ ഈ മണ്ണിന് സ്വാഭാവികമായ സങ്കീര്‍ണതയുമുണ്ടാകും.
ഇതിന്റെയെല്ലാം പരിണിതഫലമായാണ തൊട്ടടുത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഉദ്യോഗസ്ഥര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് രോഗബാധയുളള കോടതി ഓഫീസും ഹാളും രണ്ടുദിവസത്തേക്ക് ഹൈക്കോടതി ഉത്തരവിന്‍െ് അടിസ്ഥാനത്തില്‍ അടച്ചിട്ടത്.
ജീവനക്കാര്‍ക്കും ന്യായാധിപന്‍മാര്‍ക്കും ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ട രണ്ടു അഡീഷനല്‍ കോടതികളിലും ജില്ലാ ജഡ്ജ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെ സിറ്റിങില്‍ പങ്കെടുക്കാനെത്തിയ അഭിഭാഷകരില്‍ ആര്‍ക്കെങ്കിലും അവിചാരിതമായി ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിഷയം ഗൗരവമായി കണ്ടു ഉടന്‍ ബാര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. കോടതി ഹാളിലും മറ്റുംതലശേരി ആരോഗ്യവിഭാഗം ഫോഗിങ് നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications